സുകന്യ കൃഷ്ണ
സുകന്യ പറയുന്ന അത്ര സീരിയസ്‌നെസ് വിഷയത്തിനില്ല
- സുകന്യ കൃഷ്ണ
- ഒക്‌ടോബർ 25, 2025
- 2 മിനുട്ട് വായന
“സുകന്യ പറയുന്ന അത്ര സീരിയസ്‌നെസ് വിഷയത്തിനില്ല” എന്നാണ് കമ്പനിയുടെ ചുമതലയിൽ ഉള്ളവർ മുകളിലേക്ക് നൽകിയിരിക്കുന്ന വിവരം.
പറ്റിച്ച് കളഞ്ഞല്ലോ
- സുകന്യ കൃഷ്ണ
- ഒക്‌ടോബർ 25, 2025
- ഒരു മിനുട്ട് വായന
ഇന്നലെ രാവിലെ 08:36നാണ് ഞാൻ ആ വിവരം ആദ്യമായി പങ്കുവെച്ചത്. ഏകദേശം 11 മണിയോടെ ആ സ്ഥാപനത്തിൽ ഉള്ളവർ…
കമ്പനി സെക്രട്ടറിയുടെ ആശങ്ക
- സുകന്യ കൃഷ്ണ
- ഒക്‌ടോബർ 24, 2025
- ഒരു മിനുട്ട് വായന
എന്റെ പോസ്റ്റ് കണ്ട ശേഷം പ്രസ്തുത കമ്പനിയുടെ സെക്രട്ടറിയുടെ ഒരു ഇമെയിൽ സന്ദേശം ലഭിക്കുകയുണ്ടായി.
സ്ഥാപനത്തിലെ ചുമതലയിൽ ഉള്ളവരോട് സംസാരിച്ച ശേഷം മനസ്സിലാകുന്നത്...
- സുകന്യ കൃഷ്ണ
- ഒക്‌ടോബർ 24, 2025
- ഒരു മിനുട്ട് വായന
രാവിലെ പറഞ്ഞ സ്ഥാപനത്തിലെ ചുമതല ഉള്ളവരുമായി സംസാരിച്ചു. അതിനെ ശേഷമുള്ള തോന്നലുകൾ കൂടി പങ്കുവെയ്ക്കുന്നു...
കേരളത്തിൽ ഇതുവരെ സംഭവിച്ചതിൽ ഏറ്റവും വലിയ ഐടി സുരക്ഷാ വീഴ്ച
- സുകന്യ കൃഷ്ണ
- ഒക്‌ടോബർ 23, 2025
- ഒരു മിനുട്ട് വായന
കേരളത്തിലെ ഒരു പ്രമുഖ കമ്പനി, ലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉള്ള ഒരു സർവീസ് നൽകുന്ന കമ്പനി...
അവരുടെ സിസ്റ്റം പെട്ടെന്ന് തകർത്ത് അകത്ത് കയറാൻ പറ്റുന്ന അവസ്ഥയിൽ ആണെങ്കിലോ?
അങ്ങനെ ഒന്ന് ശ്രദ്ധയിൽ പെട്ടു. അകത്ത് കയറി നോക്കി.
ഉപയോക്താവിൻ്റെ വിവരങ്ങൾ മുഴുവൻ, "കൊണ്ടുപോയ്ക്കോ" എന്ന രീതിയിൽ കിടക്കുന്നു.
ഒരാളുടെയല്ല... എല്ലാവരുടെയും.
3 ലക്ഷത്തോളം ആളുകളുടെയും സ്ഥാപനങ്ങളുടെയും പൂർണ്ണ വിവരങ്ങൾ... കെട്ടിട നമ്പർ അടക്കം.
ഇന്ന് അവരുടെ ഓഫീസിൽ പോയി ഈ വിവരം പറയാം എന്നാണ് ആലോചന.
കാന്താര ചാപ്റ്റർ 1 - ഒറ്റവാക്കിൽ പറഞ്ഞാൽ 'ബ്രഹ്മാണ്ഡം'
- സുകന്യ കൃഷ്ണ
- ഒക്‌ടോബർ 02, 2025
- 2 മിനുട്ട് വായന
ഓരോ ചാപ്റ്ററിലും ഇൻഡസ്ട്രി ഹിറ്റും നാഷണൽ അവാർഡും ഒരുമിച്ച് വാങ്ങാൻ തീരുമാനിച്ച പോലെയാണ് ഋഷബ് ഷെട്ടിയുടെ പ്രകടനം.
പാകിസ്ഥാനിൽ മുഴുവൻ ആഘോഷം!
- സുകന്യ കൃഷ്ണ
- സെപ്റ്റംബർ 29, 2025
ഇന്ത്യയെ 360 റൺസിന് തോൽപ്പിച്ച് ഏഷ്യ കപ്പ് നേടിയതിൻ്റെ ആഘോഷമാണ് പാകിസ്ഥാനിൽ മുഴുവൻ.
മത്സരത്തിൽ ഇന്ത്യയുടെ 10 വിക്കറ്റിൽ 26ഉം എടുത്ത റൗഫിനെ ദേശീയ ഹീറോ ആയി പ്രഖ്യാപിച്ചു.
ഒപ്പം, പുതിയ ബാപ്പ ആയി തിലക് വർമയെ കിട്ടിയ സന്തോഷവും റൗഫ് പങ്കുവെച്ചു.
അഫ്രീദിയുടെ വക തുറന്ന കാറിൽ റാലിയും നടക്കുന്നുണ്ട്.
ഇന്ത്യ ആണ് മത്സരം ജയിച്ചതെന്ന് വ്യാജ പ്രചരണം നടക്കുന്നതായും ഇതിനിടയിൽ പാക് മന്ത്രി പറഞ്ഞു.
പാകിസ്ഥാൻ ജയിച്ചതിന് ധാരാളം തെളിവുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെന്നും ലോ ലവൻ കൂട്ടിച്ചേർത്തു.
ഇന്ത്യ ജയിച്ചതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് അന്വേഷിച്ച് ഒരു ബാലൻ മലേഷ്യയിൽ കറങ്ങി നടക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.




