കാന്താര ചാപ്റ്റർ 1 - ഒറ്റവാക്കിൽ പറഞ്ഞാൽ 'ബ്രഹ്മാണ്ഡം'
- സുകന്യ കൃഷ്ണ
- ഒക്ടോബർ 02, 2025
- 5,949
- പോസ്റ്റ്
- 2 മിനുട്ട് വായന
- അഭിപ്രായങ്ങൾ
കാന്താര🔥ഞെട്ടിച്ച് കളഞ്ഞു.
ഓരോ ചാപ്റ്ററിലും ഇൻഡസ്ട്രി ഹിറ്റും നാഷണൽ അവാർഡും ഒരുമിച്ച് വാങ്ങാൻ തീരുമാനിച്ച പോലെയാണ് ഋഷബ് ഷെട്ടിയുടെ പ്രകടനം.
മലയാളത്തിന് പുറത്ത് പോയി കോമാളി വേഷം ചെയ്യുന്ന പതിവ് രീതിയൊക്കെ കളഞ്ഞ്, ജയറാമിൻ്റെ അതിഗംഭീര തിരിച്ചുവരവ്…
"കാന്താരയുടെ ലോകത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകും" എന്ന് പറഞ്ഞത് വെറുതെയല്ല. അക്ഷരാർത്ഥത്തിൽ വേറെ ഒരു ലോകത്ത് എത്തിയ ഫീൽ.
Cinematic Experience at it's peak!
വെറുതേ പറയുകയല്ല... പഴയ കാന്താര ഒരു 10x ആയി വന്ന പോലെ... ഇനിയുള്ള സിനിമകൾക്ക് ഈ ബെഞ്ച്മാർക്ക് തകർക്കാൻ കുറച്ച് വിയർക്കേണ്ടി വരും.
ട്വിസ്റ്റ് എന്നൊക്കെ പറഞ്ഞാൽ കിളിപറത്തുന്ന ട്വിസ്റ്റുകൾ.
എല്ലാ വിഭാഗവും ഒന്നിനൊന്ന് മത്സരിച്ച് പണിയെടുത്ത പോലെ.
മ്യൂസിക്കും ബിജിഎമ്മും ഒക്കെ വരേണ്ട സമയത്ത് കൃത്യമായി ഒരു വരവുണ്ട്. എന്നിട്ട് ആ സീനിനെ അങ്ങ് elevate ചെയ്ത് ഒരു പീക്കിൽ കൊണ്ട് നിർത്തുമ്പോൾ, അതിനെ വെല്ലുന്ന വേറെ ഒരു ഐറ്റം അങ്ങട് വരും…
ആർട്ട്, എഡിറ്റിംഗ്, കളർ ഗ്രേഡിംഗ്, ഗ്രാഫിക്സ്, വിഎഫ്എക്സ്, ഡയറക്ഷൻ, മ്യൂസിക്ക്, ബീജിഎം എന്ന് വേണ്ട സകല ഡിപ്പാർട്ട്മെൻ്റും അഴിഞ്ഞാടി എന്ന് തന്നെ പറയാം.
തീ എന്ന് ഒരു എലിമെൻ്റ് ഇത്ര ഗംഭീരമായി ഉപയോഗിച്ച വേറെ ഒരു സിനിമയും ലോകത്ത് തന്നെ ഉണ്ടാകില്ല.
ക്ലൈമാക്സ് ഒക്കെ നിർത്താതെ കയ്യടി ആയിരുന്നു തിയറ്റർ മുഴുവൻ.
അടുത്ത ഭാഗത്തിനുള്ള വഴിമരുന്ന് ഇട്ട രീതി ഒക്കെ പറഞ്ഞറിയിക്കാൻ പറ്റില്ല.
തൊട്ട് പിറകെ ഒന്നൂടി കണ്ടിട്ട് വരാം എന്ന് കരുതി നോക്കിയപ്പോ ടിക്കറ്റ് ഇല്ലാത്തത് കൊണ്ട് മാത്രം തിരികെ വന്നു.
ഒരു 5/5 റേറ്റിംഗ് പടം.
സുകന്യ കൃഷ്ണ