എന്നെക്കുറിച്ച്...

എന്നെക്കുറിച്ച്...

യാത്രകളെയും പ്രകൃതിയെയും ഒക്കെ പ്രണയിക്കുന്ന ഒരുവൾ. ബാംഗളൂരിൽ സ്ഥിര താമസം. വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. സിനിമയും പ്രോഗ്രാമിങ്ങും ഒക്കെയാണ് മനസ്സിലും ചിന്തകളിലും എപ്പോഴും.

പഠനം

ഇപ്പോൾ IIT മദ്രാസിൽ B.Sc in Data Science & Machine Learning എന്ന കോഴ്സ് ചെയ്യുന്നു. പഠനം പകുതിവഴിയിൽ മുടങ്ങിപ്പോയ ഒരാളിൽ നിന്ന്  IIT പോലെ ഒരു Prestigious യൂണിവേഴ്സിറ്റിയിൽ എത്തിയത്, തികച്ചും ദൈവത്തിന്റെയും ഗുരുക്കന്മാരുടെയും അനുഗ്രഹം ആണെന്ന് വിശ്വസിക്കുന്നു.

അഭിനയം

രണ്ട് മലയാളം സിനിമകളിലും ഒരു ഹിന്ദി സിനിമയിലും അഭിനയിച്ചു. അഭിനയത്തിലുപരി എഴുത്തിനോടാണ് താത്പര്യം. ആദ്യമായി എഴുതിയ കഥ ഹിന്ദിയിൽ ഒരു സിനിമയാകുന്നു. അതിന്റെ ജോലികളിലാണ്. 

പരിചയപ്പെടാം

കൂടുതലായി പരിചയപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ, ഈ പേജിന്റെ താഴെയുള്ള ലിങ്കുകളിൽ ഞാൻ സജീവമാണ്.  ധാരാളം മെസ്സേജുകൾ ലഭിക്കുന്ന ഒരാൾ എന്ന നിലയിൽ, പലപ്പോഴും എല്ലാ മെസ്സേജുകൾക്കും മറുപടി നൽകുവാൻ കഴിയാറില്ല. അതുകൊണ്ട് തന്നെ ഒഴിവാക്കാൻ കഴിയുന്ന മെസ്സേജുകൾ ഒഴിവാക്കാറുണ്ട്. അവയിൽ ഏറ്റവും സാധ്യത ഉള്ളത് ഒറ്റവാക്കിൽ വരുന്ന ചാറ്റുകളാണ്. ഹായ്, ഹലോ പോലുള്ളവ...

അതിനെ കുറിച്ച് വിശദമായി എന്റെ നോ ഹലോ വെബ്‌സൈറ്റിൽ എഴുതിയിട്ടുണ്ട്. അത് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. വായിച്ച ശേഷം മടികൂടാതെ ശല്യപ്പെടുത്തിക്കോളൂ...

സുകന്യ കൃഷ്ണ ബ്ലോഗ്