കായികം

പാകിസ്ഥാനിൽ മുഴുവൻ ആഘോഷം!

  • സുകന്യ കൃഷ്ണ
  • സെപ്തംബർ 29, 2025

ഇന്ത്യയെ 360 റൺസിന് തോൽപ്പിച്ച് ഏഷ്യ കപ്പ് നേടിയതിൻ്റെ ആഘോഷമാണ് പാകിസ്ഥാനിൽ മുഴുവൻ.

മത്സരത്തിൽ ഇന്ത്യയുടെ 10 വിക്കറ്റിൽ 26ഉം എടുത്ത റൗഫിനെ ദേശീയ ഹീറോ ആയി പ്രഖ്യാപിച്ചു.

ഒപ്പം, പുതിയ ബാപ്പ ആയി തിലക് വർമയെ കിട്ടിയ സന്തോഷവും റൗഫ് പങ്കുവെച്ചു.

അഫ്രീദിയുടെ വക തുറന്ന കാറിൽ റാലിയും നടക്കുന്നുണ്ട്.

ഇന്ത്യ ആണ് മത്സരം ജയിച്ചതെന്ന് വ്യാജ പ്രചരണം നടക്കുന്നതായും ഇതിനിടയിൽ പാക് മന്ത്രി പറഞ്ഞു.

പാകിസ്ഥാൻ ജയിച്ചതിന് ധാരാളം തെളിവുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെന്നും ലോ ലവൻ കൂട്ടിച്ചേർത്തു.

ഇന്ത്യ ജയിച്ചതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് അന്വേഷിച്ച് ഒരു ബാലൻ മലേഷ്യയിൽ കറങ്ങി നടക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

സുകന്യ കൃഷ്ണ ബ്ലോഗ്