വിവരാവകാശം
അത്ഭുതം! 5 വർഷമായി കാണാതായത് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു...
- സുകന്യ കൃഷ്ണ
- ഓഗസ്റ്റ് 09, 2025
വിവരാവകാശ സംബന്ധമായ പേജുകൾ കേരളാ പോലീസിന്റെ വെബ്സൈറ്റിൽ നിന്നും 5 വർഷമായി മുക്കി വെച്ചിരിക്കുകയായിരുന്നു. അതിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് ഒരു RTI കഴിഞ്ഞ മാസം 13ന് നൽകിയിരുന്നു.
അത്ഭുതം എന്ന് പറയട്ടെ... മിനിഞ്ഞാന്ന് (ഓഗസ്റ്റ് 7, 2025) ആ വിവരങ്ങൾ പോലീസ് വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. (ഞാൻ കണ്ടത് ഇപ്പോഴാണ്).
എനിക്ക് മറുപടി തരാൻ ഇനിയും 4 ദിവസം കൂടി ബാക്കിയുണ്ട്.
ആ മറുപടി തന്നുകഴിഞ്ഞ് എത്ര ദിവസം കൂടി ഈ വിവരങ്ങൾ പോലീസിന്റെ സൈറ്റിൽ നിലനിൽക്കും എന്ന് അറിയില്ല. എന്തായാലും ഇപ്പൊ അതവിടെ ഉണ്ട്.
#RTI1 - ആദ്യ മറുപടി
- സുകന്യ കൃഷ്ണ
- ജൂലൈ 25, 2025
- 3 മിനുട്ട് വായന
ജൂലൈ 9 ലെ പണിമുടക്ക് സംബന്ധിച്ച പോലീസ് നടപടികൾ അന്വേഷിച്ച് ജൂലൈ 13ന് നൽകിയ വിവരാവകാശ അപേക്ഷയിന്മേൽ ജൂലൈ 25ന് ആദ്യ മറുപടി ലഭിച്ചു.
നമ്പർ വൺ കേരളം - KSRTC വേർഷൻ
- സുകന്യ കൃഷ്ണ
- ജൂലൈ 23, 2025
KSRTCയിൽ നിന്നും ചില വിവരങ്ങൾ അന്വേഷിച്ച് ഒരു RTI അപ്ലിക്കേഷൻ കൊടുത്തിട്ട് കുറച്ച് അധികം നാളുകളായി.
അത് സംബന്ധിച്ച് ഇന്ന് ഒരു കാൾ വന്നിരുന്നു.
അപ്പുറത്തുള്ള ആളിന് ഇതേപ്പറ്റി വലിയ ഐഡിയ ഒന്നുമില്ല എന്ന് തോന്നുന്നു. വിളിച്ചതിന് കാരണം എന്റെ ചോദ്യത്തിലെ ഒരു വാക്കാണ്, "Department".
അത് ഈ ഡിപ്പാർട്മെന്റ് മാത്രമാണോ, അതോ മറ്റുള്ള ഡിപ്പാർട്മെന്റുകളും അതിൽ ഉൾപ്പെടുമോ എന്നായിരുന്നു പുള്ളിയുടെ ചോദ്യം.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു കോൾ എന്നന്ന്വേഷിച്ചപ്പോൾ അദ്ദേഹം പറയുകയാണ് "KSRTC യ്ക്ക് ഇതുവരെ RTI പോർട്ടൽ ഇല്ല. അതുകൊണ്ട് ഓൺലൈൻ വരുന്ന അപേക്ഷകൾ ഇവിടെ നിന്നും പേപ്പറിലാക്കി അവിടേയ്ക്ക് കൊടുക്കുകയാണ് പതിവ്." എന്ന്.
നമ്പർ വൺ കേരളം.
#RTI4 - വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങൾ
- സുകന്യ കൃഷ്ണ
- ജൂലൈ 14, 2025
#RTI4 - വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങൾ (കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ശൂന്യമായ വിവരാവകാശ പേജുകളെ സംബന്ധിച്ച്)
#RTI3 - വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങൾ
- സുകന്യ കൃഷ്ണ
- ജൂലൈ 13, 2025
#RTI3 - വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങൾ (2025 ജൂലൈ 9-ലെ പണിമുടക്കിൽ സൈനിക വാഹനം തടസ്സപ്പെടുത്തിയത് സംബന്ധിച്ച്)
#RTI2 - വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങൾ
- സുകന്യ കൃഷ്ണ
- ജൂലൈ 13, 2025
#RTI2 - വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങൾ (2025 ജൂലൈ 9-ലെ പണിമുടക്ക് സംബന്ധിച്ച നാശനഷ്ടങ്ങൾ)
#RTI1 - വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങൾ
- സുകന്യ കൃഷ്ണ
- ജൂലൈ 13, 2025
- 2 മിനുട്ട് വായന
#RTI1 - വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങൾ (2025 ജൂലൈ 9-ലെ പണിമുടക്ക് സംബന്ധിച്ച പോലീസ് നടപടികൾ)
