ഉത്തരവാദിത്വ നിരാകരണം
ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ഉള്ളടക്കങ്ങളും എഴുതുന്ന വ്യക്തിയായ എനിക്ക് മാത്രമുള്ള വ്യക്തിഗത അഭിപ്രായങ്ങളാണ്. ഇക്കാര്യങ്ങൾ രാഷ്ട്രീയമായി, സാമൂഹികമായി, സാംസ്‌ക്കാരികമായി, സിനിമാ വിഷയങ്ങളായി തുടങ്ങിയവയെ ആസ്പദമാക്കി എന്റെ വ്യക്തിപരമായ സമീപനങ്ങൾ അടയാളപ്പെടുത്തുന്നതാണ്. ഒരു പത്രപ്രവർത്തകയോ മാധ്യമപ്രവർത്തകയോ എന്ന നിലയിലല്ല ഞാൻ എഴുതുന്നത്; അതിനാൽ തന്നെ ഈ ബ്ലോഗ് ലേഖനങ്ങൾ ഔദ്യോഗിക തലത്തിൽ സമർപ്പിക്കപ്പെടുന്ന വിജ്ഞാപനങ്ങൾ എന്ന നിലയിൽ കണക്കാക്കരുത്.
വായനക്കാർക്ക് വിഷയത്തെ കുറിച്ച് ചിന്തിക്കാനും, അഭിപ്രായങ്ങൾ പങ്കുവെക്കാനും പ്രചോദനം നൽകാനാണ് ഉദ്ദേശിക്കുന്നത്. പക്ഷേ, ഇവിടെ വരുന്ന അഭിപ്രായങ്ങൾ എല്ലാവരുടെയും ചിന്താഗതികളോട് പൊരുത്തപ്പെടണമെന്നില്ല. നിങ്ങൾക്ക് എതിർവായനകളുണ്ടാകാം, എന്നാൽ അതെല്ലാം തർക്കമല്ലാതെ ആശയവിനിമയമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണ് — അല്ലാതെ അപമാനപ്പെടുത്തുന്നതിനോ ആക്ഷേപങ്ങൾ ഉയർത്തുന്നതിനോ വേണ്ടി ആയിരിക്കരുത് എന്ന് വിശ്വസിക്കുന്നു.
ചലച്ചിത്ര വിമർശനങ്ങൾ, ആനുകാലിക പ്രശ്നങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തുടങ്ങിയവയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. ഞാൻ പങ്കുവെക്കുന്ന അഭിപ്രായങ്ങൾ സിനിമകളെയോ വ്യക്തികളെയോ സ്ഥാപനങ്ങളെയോ അപകീർത്തിപ്പെടുത്തുന്നതിനോ അവരുടെ/അവയുടെ പ്രതിഭയെ കുറച്ച് കാണിക്കുവാനോ ഉദ്ദേശിച്ചിട്ടല്ല, മറിച്ച് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് എഴുതപ്പെടുന്നത്.
ഈ ബ്ലോഗിൽ ഉൾപ്പെടുന്ന പല വിവരങ്ങളും, ലേഖനങ്ങളും, അഭിപ്രായങ്ങളും (അതിലുളള ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവയിൽ ചിലതും) പബ്ലിക്ക് ഡൊമൈനിലുള്ളവയാകാം. അവയോട് ബന്ധപ്പെട്ട പകർപ്പവകാശം യഥാക്രമം ആ സ്രഷ്ടാക്കൾക്കോ ഉടമസ്ഥരായ വ്യക്തികൾക്കോ സ്വന്തമായിരിക്കും. ഞാൻ അതിൽ അവകാശവാദം ഉന്നയിക്കുന്നില്ല. പകർപ്പവകാശം ലംഘിക്കപ്പെടുന്നുവെന്ന് തോന്നുന്നെങ്കിൽ, ദയവായി എന്നെ അറിയിക്കുക — ആവശ്യമായ നടപടി സ്വീകരിക്കുന്നതാണ്.
മറ്റുള്ളവരുടെ അഭിപ്രായങ്ങൾ, പരാമർശങ്ങൾ, അതുപോലെ ബഹുമതിപ്പെടുന്ന വ്യക്തികളേക്കുറിച്ചുള്ള പരാമർശങ്ങൾ എല്ലാം അവരുമായി വ്യക്തിപരമായ ഇടപെടലുകൾ ഇല്ലാതെ, പൊതുവായ ചർച്ചകളുടെയും പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഉരുത്തിരിയുന്നത്. അതിനാൽ അധിക്ഷേപങ്ങൾ, സഭ്യമല്ലാത്ത പ്രയോഗങ്ങൾ, തെറ്റായ വിവരങ്ങൾ എന്നിവയുണ്ടെങ്കിൽ, അവ ശ്രദ്ധയിൽപ്പെടുത്തിയാൽ അത് തിരുത്തുന്നതിനും നീക്കം ചെയ്യുന്നതിനും ഞാൻ പ്രതിജ്ഞാബദ്ധയാണ്.
ഈ ബ്ലോഗ് ഉള്ളടക്കം വായിക്കുന്നതിന്റെ മുഴുവൻ ഉത്തരവാദിത്വം വായനക്കാരുടേതാണ്. നിങ്ങൾക്ക് വ്യക്തിപരമായതോ നിയമപരമായതോ കാരണങ്ങൾ കൊണ്ട് ഏതെങ്കിലും തരത്തിലുള്ള ആശങ്ക ഉണ്ടെങ്കിൽ, ദയവായി ഈ ബ്ലോഗ് വായിക്കുന്നത് ഒഴിവാക്കാമെന്നും അറിയിക്കുന്നു.
സുകന്യ കൃഷ്ണ
