റഷ്യൻ ഹാക്കർമാരുടെ മണ്ടയ്ക്ക് ഇരിക്കട്ടെ അതും...

റഷ്യൻ ഹാക്കർമാരുടെ മണ്ടയ്ക്ക് ഇരിക്കട്ടെ അതും...

കേരളത്തിലെ ഒരു പഴയ പ്രമുഖ ഓൺലൈൻ മാധ്യമസ്ഥാപനം… ഒരു ദിവസം അതിലേക്ക് “റഷ്യൻ ഹാക്കർമാർ” (യഥാർത്ഥത്തിൽ ഓട്ടോ ഹാക്ക് ആയതാണ്, പക്ഷേ മൊയലാളി പറയുന്നത്) കടന്നു കയറുന്നു.

ചാനലിന്റെ പേരടക്കം മാറ്റുന്നു…

പെട്ടെന്ന്... കുറേ വിഡിയോകൾ പബ്ലിഷ് ആകുന്നു... ആ സമയത്ത് ജീവനോടെ ഉണ്ടായിരുന്ന മൻമോഹൻ സിങ്ങും വി എസ് അച്യുതാനന്ദനും മരണപ്പെട്ടതായി വീഡിയോകൾ വരുന്നു…

രാത്രി സമയത്താണ് സംഭവം…

വളരെ വിശ്വസ്തത ഉള്ള ഒരു വ്യക്തിയാണ് അവ അവതരിപ്പിക്കുന്നത്.

ജനങ്ങൾക്ക് ആകെ കൺഫ്യൂഷൻ…

പിറ്റേന്ന് ചാനൽ തിരികെ ലഭിച്ച ശേഷം അവരുടെ ഭാഗത്ത് നിന്നും വിശദീകരണം വരുന്നു. (അജ്മൽ അമീർ പറഞ്ഞ അതെ വിശദീകരണം)

ഇത് എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആരോ ചെയ്തതാണ്. ചാനലിനെ തകർക്കുക എന്നതാണ് ലക്‌ഷ്യം... എന്നൊക്കെ…

അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും, അത് അങ്ങനെയല്ല എന്ന്…

അങ്ങനെയാണെങ്കിൽ ഒരു കേസ് കൊടുക്കുക അല്ലെ ആദ്യം ചെയ്യേണ്ടത്? അത്രയ്ക്കും വലിയ പ്രശ്നമല്ലേ നടന്നിരിക്കുന്നത്? അവർ നിയമപരമായി ഒരു ചെറുവിരൽ പോലും അനക്കിയില്ല.

കാരണം…

ഈ പ്രമുഖർ അവരുടെ മരണശയ്യയിൽ ആണെന്ന് വാർത്തകൾ ഉണ്ടായിരുന്ന സമയമാണത്.

എപ്പോൾ മരണം സംഭവിച്ചാലും, ആദ്യം എയർ ചെയ്യാൻ വേണ്ടി നേരത്തേ സജ്ജീകരിച്ച് വെച്ചിരുന്നതാണ് ആ വിഡിയോകൾ…

ഇന്നിപ്പോൾ ഇത് പറയാൻ കാരണം…

പ്രത്യേകിച്ച് ഒന്നുമില്ല... ചുമ്മാ പറയണം എന്ന് തോന്നി.

ചാനൽ ഏതാണെന്ന് ചോദിക്കരുത്, പറയില്ല. വേണേൽ ഒരു ക്ലൂ തരാം…

കേരളത്തിലെ ബിജെപി കാര്യകർത്താവ് എസ് ജയശങ്കർ, ബ്രിട്ടാസ്യം സയനൈഡിന് കൊടുത്ത മറുപടി, കേന്ദ്രമന്ത്രി ജയശങ്കർ കൊടുത്ത മറുപടിയാണ് എന്ന തരത്തിൽ, വളരെ മുതിർന്ന രണ്ട് മാധ്യമപ്രവർത്തകർ ഇരുന്ന് ചർച്ച ചെയ്യുന്നുണ്ട്.

പിൻകുറിപ്പ്: ഇന്ത്യ ലൈവ് ഈ വാർത്ത കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിച്ചിട്ട് ഒരു രാവും പകലും കഴിഞ്ഞിരിക്കുന്നു.

സുകന്യ കൃഷ്ണ

അഭിപ്രായങ്ങൾ

പോസ്റ്റ് ഷെയർ ചെയ്യാം...

സുകന്യ കൃഷ്ണ
സുകന്യ കൃഷ്ണ

യാത്രകളെയും പ്രകൃതിയെയും ഒക്കെ പ്രണയിക്കുന്ന ഒരുവൾ. ബാംഗളൂരിൽ സ്ഥിര താമസം. വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സുകന്യ കൃഷ്ണ ബ്ലോഗ്