തല്ലുകൊള്ളിത്തരം

അവകാശസംരക്ഷണ പണിമുടക്കാശംസകൾ

  • സുകന്യ കൃഷ്ണ
  • ജൂലൈ 09, 2025
  • ഒരു മിനുട്ട് വായന

ടെക്കിയായ ഒരു സുഹൃത്തിന്റെ പോസ്റ്റ്. അദ്ദേഹത്തിന്റെ മകൻ കോളേജിലേക്ക് കടക്കുകയാണ്. അവൻ തിരഞ്ഞെടുത്തിരിക്കുന്നത് മെഷീൻ ലേർണിംഗും AI യുമൊക്കെയാണ്.

ടെക്കിയായ എന്റെ സുഹൃത്തിന്റെ സംശയം അവൻ പഠിച്ചിറങ്ങുമ്പോഴേക്കും ആ കോഴ്സ് പഠിച്ച ഒരാളുടെ ആവശ്യകത ഇൻഡസ്ട്രിയിൽ ഉണ്ടാകുമോ എന്നൊക്കെയാണ്…

ഓർക്കണം, ചുമട്ടുതൊഴിലാളികൾക്ക് “ഇപ്പോഴും” അംഗത്വം കൊടുക്കുന്ന യൂണിയനുകളും, യന്ത്രങ്ങൾ/ആളുകൾ മൂലം നഷ്ടപ്പെടുന്ന ജോലികൾക്ക് നോക്കുകൂലിയും വാങ്ങിയെടുക്കുന്ന സമ്പ്രദായവും നിലവിലുള്ള നാട്ടിൽ നിന്നാണ് അദ്ദേഹത്തിന്റെ ഈ ആവലാതി.

എന്റെ അഭിപ്രായത്തിൽ ടെക്ക് ജോലികൾക്ക് യൂണിയൻ വേണം, ഈ യൂണിയനുകളിൽ കാർഡ് ഉള്ള ടെക്കികൾ ഓരോ പ്രധാന ജംഗ്ഷനിലും ടെൻറ്റ് അടിച്ച് കുത്തിയിരിക്കണം, അതുവഴി പോകുന്ന എല്ലാ ടെക്ക് ജോലികളും “നമ്മുടെ അവകാശമാണ്” എന്ന് പറഞ്ഞ് പിടിച്ച് മേടിക്കണം. തന്നില്ലെങ്കിലോ മറ്റാരെയെങ്കിലും കൊണ്ട് ചെയ്യിച്ചാലോ “നോക്കുകൂലി” വാങ്ങണം.

ആപ്പിളിന്റെ പുതിയ ടെക്ക് ആണ് വരുന്നതെങ്കിൽ പോലും, കണ്ടെയ്നറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് യാർഡിൽ സ്റ്റോർ ചെയ്യുന്നത് നമ്മളായിരിക്കണം. കണ്ടെയ്നർ വരുന്ന സ്ഥലത്തെ ടെക്കിക്ക് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ അറിയാമോ എന്നൊന്നും വിഷയമല്ല.

എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ, ഡൗൺലോഡ് ആക്സിലറേറ്റർ ജാം ആണെന്ന് പറഞ്ഞ് രക്ഷപെടാം.

അപ്പൊ പറഞ്ഞപോലെ…

അവകാശസംരക്ഷണ പണിമുടക്കാശംസകൾ.

Indo Israel Relation

ഇസ്രായേലിനൊപ്പം.

  • സുകന്യ കൃഷ്ണ
  • ഒക്ടോബർ 07, 2023

“ഒന്നുകിൽ എനിക്ക് വട്ട്, അല്ലെങ്കിൽ നാട്ടുകാർക്ക് മുഴുവൻ വട്ട്.” എന്ന് ഏതോ ഒരു സിനിമയിൽ പറയില്ലേ? അതുപോലെയാണ് ഇവറ്റകളുടെ കാര്യം…

സുകന്യ കൃഷ്ണ ബ്ലോഗ്