#സുരേഷേട്ടനൊപ്പം
- സുകന്യ കൃഷ്ണ
- ഒക്ടോബർ 28, 2023
- 469
- തൃശൂർ
- അഭിപ്രായങ്ങൾ
അദ്ദേഹം ചെയ്ത പ്രവൃത്തി ശരിയാണോ തെറ്റാണോ എന്നത് "debatable" ആണെന്ന് തന്നെ കരുതുക. പക്ഷേ, ഈ വിഷയത്തിൽ കമ്മി, കൊങ്ങി, സുടാപ്പികളുടെ പ്രതികരണം കാണുമ്പോൾ ഒരു കാര്യം ഉറപ്പാണ്...
ഇവിടെ "രാഷ്ട്രീയം" മാത്രമാണ് അവരുടെ പ്രശ്നം.
എങ്കിൽ രാഷ്ട്രീയപരമായി മാത്രം ഈ വിഷയത്തെ കാണാം... ഒരു സംഘ അനുഭാവി എന്ന നിലയിലും...
സുരേഷേട്ടൻ ഒരിക്കലും മോശമായ ഉദ്ദേശത്തോടെ ഒരു സ്ത്രീയെ സമീപിക്കില്ല. അക്കാര്യം 100% ഉറപ്പാണ്.
നാട് മുഴുവൻ നടന്ന് കൊള്ളയടിച്ച കള്ളന്മാർ, പിടിക്കപ്പെട്ടപ്പോൾ പറയുന്നത് "ഇതൊക്കെ സുരേഷ് ഗോപിക്ക് ജയിക്കാൻ വേണ്ടി കളമൊരുക്കുന്നതാണ്" എന്നാണ്.
സുരേഷേട്ടനെ തോൽപ്പിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്നും അന്വേഷിച്ച്, ഈ നാണംകെട്ട മാധ്യമ വർഗ്ഗം അദ്ദേഹത്തിൻ്റെ പിറകേ കൂടിയിട്ട് മാസങ്ങൾ ആയി.
അദ്ദേഹത്തിൻ്റെ വായിൽ നിന്നും തെറ്റായി എന്തെങ്കിലും ഒന്ന് വീണ് കിട്ടി, അത് ആഘോഷിക്കാൻ മാസങ്ങളായി ഈ ചെന്നായ കൂട്ടം പിറകേ കൂടിയിട്ട്.
കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് അദ്ദേഹത്തോടൊപ്പം നടന്നപ്പോൾ ഞാൻ നേരിട്ട് കണ്ടതാണ്, ഒരു എക്സ്ക്ലൂസീവ് കിട്ടാൻ വേണ്ടി ഇവറ്റകൾ അദ്ദേഹത്തോട് കാണിക്കുന്ന ചെറ്റത്തരങ്ങൾ.
രാഷ്ട്രീയപരമായി പറഞ്ഞാൽ... ഈ വിഷയത്തെ മുതലെടുക്കുന്ന ഇവന്മാർ/ഇവളുമാർ പിതൃശൂന്യർ ആണ്. ആ കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
എന്തുകൊണ്ടെന്നാൽ "ഗുൽമോഹർ പൂക്കുന്ന" ഇവറ്റകളുടെ പുരോഗമനവാദത്തിൻ്റെ ആദ്യാക്ഷരം തന്നെ ലൈംഗിക വേഴ്ചയാണ്.
അതിന് ഒരു മടിയും ഇല്ലാതെ ഗുൽമോഹർ പൂക്കാൻ പറ്റിയ കാടുകളും അന്വേഷിച്ച് നടക്കുന്നവർക്ക് എന്ന് മുതലാണ് തോളിൽ കയ്യിടുന്നത് ബുദ്ധിമുട്ടായി തോന്നി തുടങ്ങിയത്?
കൻസൻ്റ് ആണ് പ്രശ്നം എന്നും പറഞ്ഞ് വരരുത്. പ്രത്യേകിച്ച് പാർട്ടി ഓഫീസിൽ "തീവ്രത" അളക്കുന്ന മെഷീൻ വാങ്ങി വെച്ചിട്ടുള്ള നാറികൾ.
ഇനി അടുത്ത വിഷയം, ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്ന് ആരോ സുരേഷേട്ടൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്നും പിന്മാറി പോലും...
എങ്കിൽ കണക്കായി പോയി... ഇവിടെ എന്താ സംഘ അനുഭാവികൾ ആയ കമ്മ്യൂണിറ്റി അംഗങ്ങൾ ഇല്ലാഞ്ഞിട്ടാണോ, കണ്ണിൽ കണ്ട കമ്മികളുടെ പിറകേ പോയത്?
പിന്നെ ആ പരിപാടിയുടെ സംഘാടകൻ ആരെന്ന് അറിഞ്ഞാൽ, സംഘി ആയ ഞാൻ പോലും പോകില്ല. അയാൾക്ക് സംഘവുമായി യാതൊരു ബന്ധവും ഇല്ല.
പിന്നെ, സുരേഷേട്ടൻ... നേരത്തെ പറഞ്ഞ പത്ത് പതിനെട്ട് കിലോമീറ്റർ ദൂരം മുഴുവൻ, അദ്ദേഹം എന്നോട് സംസാരിച്ചപ്പോൾ ഒക്കെ പറഞ്ഞത് കമ്യൂണിറ്റിയുടെ ഉന്നമനത്തിന് അദ്ദേഹത്തിൻ്റെ മനസ്സിൽ ഉള്ള ആശയങ്ങളാണ്.
അങ്ങനെ ഒരു മനുഷ്യനെ ബഹിഷ്കരിക്കുക തന്നെ വേണം. അതാണല്ലോ ശീലം.
ഒറ്റക്കാര്യം പറയാം...
ഇതൊന്നും അദ്ദേഹത്തിൻ്റെ രോമത്തിൽ പോലും ഏശില്ല. പിന്നെ തൃശ്ശൂരിൽ ജയിക്കാൻ വേറെ ഒരു മാർഗവും ഇല്ല എന്ന ബോധ്യം ഉളളവർ അദ്ദേഹത്തെ ഒഴിവാക്കാൻ എന്തും ചെയ്യും എന്ന് ഞങ്ങൾക്ക് നന്നായി അറിയാം.
ആ പരിപ്പ് ചട്ടിയിൽ തന്നെ കിടക്കുകയേ ഉള്ളൂ... വേവില്ല.
#വേട്ടയാടാൻ_വിട്ടുതരില്ല #സുരേഷേട്ടനൊപ്പം
സുകന്യ കൃഷ്ണ.