സംഘികളേ... നിങ്ങൾക്ക് ഈ പാവങ്ങളുടെ അവസ്ഥ മനസ്സിലാകുന്നുണ്ടോ?
- സുകന്യ കൃഷ്ണ
- സെപ്തംബർ 17, 2025
- 783
- അഭിപ്രായങ്ങൾ
ഇന്ന് സെപ്റ്റംബർ 17. ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിയുടെ 75-ആം പിറന്നാൾ. പ്രിയപ്പെട്ട തലൈവന് പിറന്നാൾ ആശംസകൾ.
ഇതേ ദിവസം തന്നെ സംഘികൾ രാജ്യവ്യാപകമായി ചെയ്യുന്ന കണ്ണിൽ ചോര ഇല്ലാത്ത ഒരു പ്രവർത്തിയെ കുറിച്ചാണ് എനിക്ക് നിങ്ങളോട് സംസാരിക്കാൻ ഉള്ളത്.
സ്റ്റാറ്റസുകൾ, റീലുകൾ, പോസ്റ്ററുകൾ... എന്നുവേണ്ട എങ്ങനെയൊക്കെ സ്വന്തം നേതാവിന് ആശംസ അറിയിക്കാൻ കഴിയുമോ, ആ രീതിയിൽ എല്ലാം അറിയിക്കുന്നുണ്ട്.
എല്ലാറ്റിലും അദ്ദേഹത്തിന്റെ നേട്ടങ്ങൾ ഉൾക്കൊള്ളിച്ച് ഗംഭീര മാസ് സംഭവങ്ങൾ. നിരന്തരം അദ്ദേഹത്തെ തള്ളിപ്പറയുന്ന മാധ്യമങ്ങൾ പോലും ഇന്ന് അദ്ദേഹത്തെ വാഴ്ത്തി വിഡിയോകൾ ചെയ്യുന്നു.
സംഘികളേ... നിങ്ങൾ എപ്പോഴെങ്കിലും, ഇതൊക്കെ കാണുന്ന കൊങ്ങികളുടെയും കമ്മികളുടെയും ഒക്കെ മാനസികാവസ്ഥയെ കുറിച്ച് ഓർത്തിട്ടുണ്ടോ?
കൊങ്ങികളുടെ അവസ്ഥ നോക്കൂ... എന്തെങ്കിലും നേട്ടം എന്ന് പറയണം എങ്കിൽ അവർക്ക് നെഹ്രുവിന്റെ കാലത്തേക്ക് പോകണം. അതിന് ശേഷമുള്ള നേട്ടങ്ങൾ അഴിമതിയും, തൊഴുത്തിൽകുത്തും, നാണം കെടുത്തുന്ന കാര്യങ്ങളും മാത്രമാണെന്ന് അവർക്ക് തന്നെ അറിയാം.
ഇനി അവർക്ക് തങ്ങളുടെ നേതാവിന് ഇതുപോലെ ഒരു ആശംസ അറിയിച്ച് ഒരു മാസ്സ് വീഡിയോ ചെയ്യാൻ തോന്നിയാലോ? എന്ത് ചെയ്യും?
മോദിജിയുടെ പോലെ, ഏതെങ്കിലും മാസ്സ് വീഡിയോകളിൽ പപ്പുവിന്റെ മുഖം വെച്ച് ഒന്ന് ആലോചിച്ച് നോക്കിയേ? വെറുതെ ആലോചിക്കുമ്പോൾ പോലും ചിരി പൊട്ടും... അപ്പൊ അങ്ങനെ ഒന്ന് ചെയ്‌താൽ ഉള്ള അവസ്ഥയോ?
വേണ്ട... വേറെ ഏതെങ്കിലും നേതാക്കന്മാരുടെ മുഖം അവിടെ ഒന്ന് ഓർത്ത് നോക്കിയേ... "മല്ലികാർ..." അയ്യോ ചിരിച്ച് ചത്ത്.
കമ്മികൾക്ക് പിന്നെ ഉളുപ്പ് ഇല്ലാത്തത് കൊണ്ട് അവന്മാർ മുറിയാസിന്റെ വരെ മുഖം വെച്ച് മാസ്സ് റീലുകൾ ചെയ്യും. അത് കണ്ട് നമ്മൾ ചിരിക്കുന്നുണ്ട് എന്ന് പോലും അറിയാത്ത വിവരദോഷികൾ ആണ്.
ഒരുമാതിരി ഉണക്കമീൻ എഫക്ട്! നാട് മുഴുവൻ നാറിയാലും അവർക്ക് അത് സുഗന്ധമാണ്!
എനിക്ക് ഒന്നേ പറയാനുള്ളൂ... സംഘികളെ…
നിങ്ങളുടെ ഓരോ റീലും അപ്പുറത്തുള്ളവരെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കുക...
മനസ്സിലായി കഴിയുമ്പോൾ നിങ്ങൾക്ക് കൂടുതൽ റീൽസ് ചെയ്യാൻ തോന്നും...
സ്വാഭാവികം!