
#RTI4 - കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ശൂന്യമായ വിവരാവകാശ വിവര പേജുകൾ
കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ശൂന്യമായ വിവരാവകാശ വിവര പേജുകൾ സംബന്ധിച്ച വിവരാവകാശ രേഖകൾ
ലൈവ് ടോപിക്: ഈ ടോപിക് ഇപ്പോൾ ലൈവ് ആണ്. പുതിയ പോസ്റ്റുകൾ/അപ്‌ഡേറ്റുകൾ ഇനിയും ലഭ്യമായേക്കാം.
ക്രമീകരണം: പോസ്റ്റുകൾ ഏറ്റവും പഴക്കമുള്ളവ ആദ്യവും, പുതിയത് പിന്നാലെയും വരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
-
ജൂലൈ 2025
- ജൂലൈ 14
#RTI4 - വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങൾ
- സുകന്യ കൃഷ്ണ
- ജൂലൈ 14, 2025
അപേക്ഷകയുടെ പേര്: സുകന്യ കൃഷ്ണ
അപേക്ഷ നൽകിയ തീയതി: ജൂലൈ 13, 2025വിഷയം: കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കാണാതായ/ശൂന്യമായ വിവരാവകാശ പേജുകളെക്കുറിച്ചുള്ള വിവരങ്ങൾക്കായുള്ള അപേക്ഷ
2005-ലെ വിവരാവകാശ നിയമപ്രകാരമുള്ള സുതാര്യത ബാധ്യതകളെക്കുറിച്ചുള്ള ഒരു ഗുരുതരമായ പ്രശ്നം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. നിയമത്തിലെ സെക്ഷൻ 6(1) പ്രകാരമാണ് ഈ അഭ്യർത്ഥന നടത്തുന്നത്.
ഈ അപേക്ഷയുടെ തീയതി വരെ, കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralapolice.gov.in-ലെ ഇനിപ്പറയുന്ന രണ്ട് പേജുകൾ അവസാനമായി അപ്‌ഡേറ്റ് ചെയ്ത തീയതി പ്രദർശിപ്പിച്ചിട്ടും പൂർണ്ണമായും ശൂന്യമാണ്:
- ആർടിഐ നിയമപ്രകാരം അപേക്ഷകൾ ഫയൽ ചെയ്യുന്നതിനുള്ള ഓൺലൈൻ സൗകര്യം
- URL: https://keralapolice.gov.in/page/online-facility-to-file-applications-under-rti-act
- അവസാനം അപ്‌ഡേറ്റ് ചെയ്തത്: തിങ്കൾ, 2020 നവംബർപൂർണരൂപം വായിക്കാം
-
ഓഗസ്റ്റ് 2025
- ഓഗസ്റ്റ് 9
അത്ഭുതം! 5 വർഷമായി കാണാതായത് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു...
- സുകന്യ കൃഷ്ണ
- ഓഗസ്റ്റ് 09, 2025
വിവരാവകാശ സംബന്ധമായ പേജുകൾ കേരളാ പോലീസിന്റെ വെബ്സൈറ്റിൽ നിന്നും 5 വർഷമായി മുക്കി വെച്ചിരിക്കുകയായിരുന്നു. അതിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് ഒരു RTI കഴിഞ്ഞ മാസം 13ന് നൽകിയിരുന്നു.
അത്ഭുതം എന്ന് പറയട്ടെ... മിനിഞ്ഞാന്ന് (ഓഗസ്റ്റ് 7, 2025) ആ വിവരങ്ങൾ പോലീസ് വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. (ഞാൻ കണ്ടത് ഇപ്പോഴാണ്).
എനിക്ക് മറുപടി തരാൻ ഇനിയും 4 ദിവസം കൂടി ബാക്കിയുണ്ട്.
ആ മറുപടി തന്നുകഴിഞ്ഞ് എത്ര ദിവസം കൂടി ഈ വിവരങ്ങൾ പോലീസിന്റെ സൈറ്റിൽ നിലനിൽക്കും എന്ന് അറിയില്ല. എന്തായാലും ഇപ്പൊ അതവിടെ ഉണ്ട്.
