
#RTI2 - 2025 ജൂലൈ 9-ലെ പണിമുടക്കിൽ നശിപ്പിച്ച പൊതുമുതലുകൾ
RTI2 - 2025 ജൂലൈ 9-ലെ പണിമുടക്കിൽ നശിപ്പിച്ച പൊതുമുതലുകൾ സംബന്ധിച്ച വിവരാവകാശ രേഖകൾ
ലൈവ് ടോപിക്: ഈ ടോപിക് ഇപ്പോൾ ലൈവ് ആണ്. പുതിയ പോസ്റ്റുകൾ/അപ്‌ഡേറ്റുകൾ ഇനിയും ലഭ്യമായേക്കാം.
ക്രമീകരണം: പോസ്റ്റുകൾ ഏറ്റവും പഴക്കമുള്ളവ ആദ്യവും, പുതിയത് പിന്നാലെയും വരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
-
ജൂലൈ 2025
- ജൂലൈ 13
#RTI2 - വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങൾ
- സുകന്യ കൃഷ്ണ
- ജൂലൈ 13, 2025
അപേക്ഷകയുടെ പേര്: സുകന്യ കൃഷ്ണ
അപേക്ഷ നൽകിയ തീയതി: ജൂലൈ 13, 20252025 ജൂലൈ 9 ന് നടന്ന സംസ്ഥാന വ്യാപക പണിമുടക്കിൽ പൊതു അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് 2005 ലെ വിവരാവകാശ നിയമപ്രകാരം ഇനിപ്പറയുന്ന വിവരങ്ങൾ തേടാൻ ഞാൻ ആഗ്രഹിക്കുന്നു:
ആവശ്യപ്പെടുന്ന വിവരങ്ങൾ:
- പണിമുടക്കിൽ നാശനഷ്ടങ്ങൾ സംഭവിച്ച പൊതുസ്വത്തിന്റെ പട്ടികയും വിശദാംശങ്ങളും, ഇവയുൾപ്പെടെ:
- കെഎസ്ആർടിസി ബസുകൾ (നശിപ്പിച്ചു, കല്ലെറിഞ്ഞു, കത്തിച്ചു, മുതലായവ)
- നിർബന്ധിതമോ ബലപരമായോ ആയി സേവനങ്ങൾ നിർത്തിവച്ചതുമൂലം ഉണ്ടായ നഷ്ടം
- മറ്റെന്തെങ്കിലും വകുപ്പുതല സ്വത്തുക്കൾക്ക് നാശനഷ്ടങ്ങൾ
- മുകളിൽ പറഞ്ഞ നാശനഷ്ടങ്ങൾ കാരണം നിങ്ങളുടെ വകുപ്പിനും അനുബന്ധ പൊതുസ്ഥാപനങ്ങൾക്കും ഉണ്ടായ സാമ്പത്തിക നഷ്ടം എത്രയെന്നാണ് കണക്കാക്കുന്നത്?
- പണിമുടക്കിനെ പരസ്യമായി പിന്തുണച്ചതും ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതുമായ ജീവനക്കാർക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ?
- അങ്ങനെയെങ്കിൽ, ദയവായി അവയുടെ വിവരങപൂർണരൂപം വായിക്കാം
- ജൂലൈ 23
നമ്പർ വൺ കേരളം - KSRTC വേർഷൻ
- സുകന്യ കൃഷ്ണ
- ജൂലൈ 23, 2025
KSRTCയിൽ നിന്നും ചില വിവരങ്ങൾ അന്വേഷിച്ച് ഒരു RTI അപ്ലിക്കേഷൻ കൊടുത്തിട്ട് കുറച്ച് അധികം നാളുകളായി.
അത് സംബന്ധിച്ച് ഇന്ന് ഒരു കാൾ വന്നിരുന്നു.
അപ്പുറത്തുള്ള ആളിന് ഇതേപ്പറ്റി വലിയ ഐഡിയ ഒന്നുമില്ല എന്ന് തോന്നുന്നു. വിളിച്ചതിന് കാരണം എന്റെ ചോദ്യത്തിലെ ഒരു വാക്കാണ്, "Department".
അത് ഈ ഡിപ്പാർട്മെന്റ് മാത്രമാണോ, അതോ മറ്റുള്ള ഡിപ്പാർട്മെന്റുകളും അതിൽ ഉൾപ്പെടുമോ എന്നായിരുന്നു പുള്ളിയുടെ ചോദ്യം.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു കോൾ എന്നന്ന്വേഷിച്ചപ്പോൾ അദ്ദേഹം പറയുകയാണ് "KSRTC യ്ക്ക് ഇതുവരെ RTI പോർട്ടൽ ഇല്ല. അതുകൊണ്ട് ഓൺലൈൻ വരുന്ന അപേക്ഷകൾ ഇവിടെ നിന്നും പേപ്പറിലാക്കി അവിടേയ്ക്ക് കൊടുക്കുകയാണ് പതിവ്." എന്ന്.
നമ്പർ വൺ കേരളം.
