ടെക്നോളജി
അവകാശസംരക്ഷണ പണിമുടക്കാശംസകൾ
- സുകന്യ കൃഷ്ണ
- ജൂലൈ 09, 2025
- ഒരു മിനുട്ട് വായന
ടെക്കിയായ ഒരു സുഹൃത്തിന്റെ പോസ്റ്റ്. അദ്ദേഹത്തിന്റെ മകൻ കോളേജിലേക്ക് കടക്കുകയാണ്. അവൻ തിരഞ്ഞെടുത്തിരിക്കുന്നത് മെഷീൻ ലേർണിംഗും AI യുമൊക്കെയാണ്.
ടെക്കിയായ എന്റെ സുഹൃത്തിന്റെ സംശയം അവൻ പഠിച്ചിറങ്ങുമ്പോഴേക്കും ആ കോഴ്സ് പഠിച്ച ഒരാളുടെ ആവശ്യകത ഇൻഡസ്ട്രിയിൽ ഉണ്ടാകുമോ എന്നൊക്കെയാണ്…
ഓർക്കണം, ചുമട്ടുതൊഴിലാളികൾക്ക് “ഇപ്പോഴും” അംഗത്വം കൊടുക്കുന്ന യൂണിയനുകളും, യന്ത്രങ്ങൾ/ആളുകൾ മൂലം നഷ്ടപ്പെടുന്ന ജോലികൾക്ക് നോക്കുകൂലിയും വാങ്ങിയെടുക്കുന്ന സമ്പ്രദായവും നിലവിലുള്ള നാട്ടിൽ നിന്നാണ് അദ്ദേഹത്തിന്റെ ഈ ആവലാതി.
എന്റെ അഭിപ്രായത്തിൽ ടെക്ക് ജോലികൾക്ക് യൂണിയൻ വേണം, ഈ യൂണിയനുകളിൽ കാർഡ് ഉള്ള ടെക്കികൾ ഓരോ പ്രധാന ജംഗ്ഷനിലും ടെൻറ്റ് അടിച്ച് കുത്തിയിരിക്കണം, അതുവഴി പോകുന്ന എല്ലാ ടെക്ക് ജോലികളും “നമ്മുടെ അവകാശമാണ്” എന്ന് പറഞ്ഞ് പിടിച്ച് മേടിക്കണം. തന്നില്ലെങ്കിലോ മറ്റാരെയെങ്കിലും കൊണ്ട് ചെയ്യിച്ചാലോ “നോക്കുകൂലി” വാങ്ങണം.
ആപ്പിളിന്റെ പുതിയ ടെക്ക് ആണ് വരുന്നതെങ്കിൽ പോലും, കണ്ടെയ്നറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് യാർഡിൽ സ്റ്റോർ ചെയ്യുന്നത് നമ്മളായിരിക്കണം. കണ്ടെയ്നർ വരുന്ന സ്ഥലത്തെ ടെക്കിക്ക് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ അറിയാമോ എന്നൊന്നും വിഷയമല്ല.
എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ, ഡൗൺലോഡ് ആക്സിലറേറ്റർ ജാം ആണെന്ന് പറഞ്ഞ് രക്ഷപെടാം.
അപ്പൊ പറഞ്ഞപോലെ…
അവകാശസംരക്ഷണ പണിമുടക്കാശംസകൾ.
ഗ്ലാസ്മോർഫിസം
- സുകന്യ കൃഷ്ണ
- ജൂലൈ 07, 2025
ഗ്ലാസ്മോർഫിസം എന്നൊരു ഡിസൈൻ കൺസപ്റ്റ് ഉണ്ട്.
ഈ ബ്ലോഗിലും ടൈഗ്ലോർഡ് വെബ്സൈറ്റിലും ഒക്കെ അതാണ് ഉപയോഗിച്ചിട്ടുള്ളത്.
ആപ്പിൾ "ലിക്വിഡ് ഗ്ലാസ്" എന്ന പേരിൽ ഇപ്പൊ അവതരിപ്പിക്കുന്ന ഡിസൈനും അത് തന്നെ…
നല്ല രസമുള്ള ഡിസൈൻ കൺസപ്റ്റ് ആണ്.
കൊതുകിനെ തുരത്താൻ ഒരു അയൺ ഡോം!
- സുകന്യ കൃഷ്ണ
- ജൂൺ 28, 2025
ബാൽക്കണിയിൽ ആണ് ഈ സംവിധാനം ഇൻസ്റ്റാൾ ചെയ്യാൻ തീരുമാനിച്ചത്. അപ്പൊ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ചിത്രശലഭങ്ങൾ, തേനീച്ചകൾ, മറ്റു ചെറുപ്രാണികൾ ഒക്കെയുണ്ട്. അവയെ ഒന്നും ഉപദ്രവിക്കാൻ പാടില്ല. മാത്രമല്ല, അവയുടെ സാന്നിധ്യം ഉള്ളപ്പോൾ കൊതുകിനും ഇളവ് ലഭിക്കണം.
സോഷ്യൽ മീഡിയ റീച്ചും മിത്തുകളും…
- സുകന്യ കൃഷ്ണ
- നവംബർ 05, 2023
ധാരാളം മിത്തുകളും തെറ്റിദ്ധാരണകളും നിറഞ്ഞതാണ് നമ്മുടെ സമൂഹമാധ്യമങ്ങൾ. റിപ്പോർട്ടിങ്ങിൽ നിന്ന് രക്ഷപെടാൻ സ്റ്റിക്കർ ചോദിക്കുന്നത് മുതൽ ഡേറ്റ റീപ്പിംഗ് പോസ്റ്റുകളിൽ മത്സരിച്ച് പ്രതികരിക്കുന്നത് വരെ നീളുന്നു അത്.
മെട്രോ സ്റ്റേഷനിലും മാളുകളിലും സംഭാവന നൽകുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക
- സുകന്യ കൃഷ്ണ
- ഒക്ടോബർ 25, 2023
പൊതുവേ കോളേജ് വിദ്യാർത്ഥികൾ… വന്ന് നമ്മളോട് വളരെ മര്യാദയോടെ സംസാരിക്കും… നിർധനരോ അനാഥരോ ഒക്കെയായ കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ഒരു തുക തരാൻ തയാറാണോ എന്ന് ചോദിക്കും… നമ്മളിൽ പലരും മനസ്സലിവ് ഉള്ളവരായത് കൊണ്ട് അത് സമ്മതിക്കുകയും ചെയ്യും…
അതോടെ നമ്മൾ പെട്ടു…
AI യുദ്ധവും ChatGPTയും ഗൂഗിളും മൈക്രോസോഫ്റ്റും പിന്നെ….
- സുകന്യ കൃഷ്ണ
- ഫെബ്രുവരി 09, 2023
ഇന്ന് ആളുകൾ google എന്ന് സേർച്ച് ചെയ്യുന്നത് പോലും ഗൂഗിളിന്റെ ഏതെങ്കിലും സർവീസിലോ ക്രോമിലോ കയറിയാണ്…
Cynyma.com സംബന്ധിച്ച വിശദീകരണം
- സുകന്യ കൃഷ്ണ
- നവംബർ 13, 2021
Cynyma.com / 2019 ൽ വലിയ ഒരു തുകയ്ക്ക് (എന്നെ സംബന്ധിച്ച്) ഞാൻ സ്വന്തമാക്കിയ ഒരു വെബ് ഡൊമൈൻ ആണ്.
ഒരാൾ രജിസ്റ്റർ ചെയ്ത് കൃത്യമായി renew ചെയ്യുന്ന ഒരു ഡൊമൈൻ മറ്റാർക്കും വാങ്ങാനോ വിൽക്കാനോ കഴിയില്ല. Domian Name, Transfer ചെയ്യാനും Auction ചെയ്യാനും ഒക്കെ കഴിയും, അങ്ങനെ ചെയ്യണമെങ്കിൽ ഉടമസ്ഥന്റെ അനുവാദവും മാറ്റ് ചില ടെക്നിക്കൽ കാര്യങ്ങളും വേണം.
നിങ്ങളുടെ പേരിൽ എത്ര ഫോൺ നമ്പർ നിലവിൽ ഉണ്ട് എന്ന് അറിയാം...
- സുകന്യ കൃഷ്ണ
- ജൂൺ 06, 2021
ഒരാളുടെ പേരിൽ ഉപയോഗിക്കാവുന്ന മാക്സിമം കണക്ഷനുകൾ 9 എണ്ണം ആണെന്ന് നമുക്ക് അറിയാം. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പേരിൽ എടുത്തിരിക്കുന്ന നമ്പറുകൾ ഏതൊക്കെയാണ് എന്ന് അറിയുവാൻ സാധിക്കുന്നതാണ്.
സ്വന്തമായി വികസപ്പിച്ചെടുത്ത ചില ടൂളുകളും, അവയിൽ കണ്ടെത്തിയ രസകരമായ വിവരങ്ങളും
- സുകന്യ കൃഷ്ണ
- മെയ് 24, 2021
ഫേസ്ബുക്ക് അനുവദിച്ച് തരാത്ത ചില സംവിധാനങ്ങൾ ഡെവലപ്പ് ചെയ്യുകയുണ്ടായി.
ഉദാഹരണത്തിന്... നമ്മളെ ആരൊക്കെ അൺഫ്രണ്ട് ചെയ്ത് പോയി എന്ന് അറിയാനുള്ള സംവിധാനം ഇന്ന് നിലവിലില്ല.
ഫാസ്റ്റ് ടാഗ് ഫാസ്റ്റാണോ?
- സുകന്യ കൃഷ്ണ
- ഫെബ്രുവരി 19, 2021
ടോൾ ബൂത്തുകളും ടോൾ പ്ലാസകളും മലയാളികളുടെ വാർത്താതാളുകളിൽ ഇടംപിടിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും കാലതാമസവും അതുമൂലം ഉണ്ടാകുന്ന പ്രക്ഷോപങ്ങളും പ്രതികരണങ്ങളും ഒക്കെയാണ് ഇത്തരം വാർത്തകളിൽ ഏറിയ പങ്കും.
നിരുപദ്രവകാരിയായ പോസ്റ്റ്
- സുകന്യ കൃഷ്ണ
- ഫെബ്രുവരി 06, 2021
ഒരു ഗ്രൂപ്പിൽ കണ്ട വളരെ നിരുപദ്രവകാരിയായ ഒരു പോസ്റ്റ് ആണിത്. ഇതുപോലെയുള്ള പോസ്റ്റുകൾ സർവസാധാരണവുമാണ്...
കാഴ്ചയിൽ ഉള്ളത്ര നിരുപദ്രവകാരി അല്ല ഈ പോസ്റ്റ്.
ഈ വ്യക്തിയും നീതു ജോൺസണും തമ്മിൽ എന്താണ് ബന്ധം?
- സുകന്യ കൃഷ്ണ
- സെപ്തംബർ 29, 2020
സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുടെ തുടക്കം മുതൽ നാം നേരിടുന്ന ഒരു പ്രശ്നമാണ് അത്തരമിടങ്ങളിലെ ഫേക്ക് പ്രൊഫൈലുകൾ...
അധികം പ്രശസ്തർ അല്ലാത്തവരുടെയോ തനിക്ക് ചുറ്റും ഉള്ള ഏതെങ്കിലും ഒരു വ്യക്തിയുടെയോ ചിത്രം ആയിരിക്കും പലപ്പോഴും ഇത്തരക്കാർ അവരുടെ വ്യാജ ഐഡൻറിറ്റിയുടെ മുഖമായി ഉപയോഗിക്കുക...
