പറയാതെ വയ്യ
ദേശസ്നേഹം! (രായപ്പൻ വേർഷൻ) - സർസമീൻ റിവ്യൂ
- സുകന്യ കൃഷ്ണ
- ജൂലൈ 25, 2025
മുൻപ്, വേറെ ഒരു സിനിമയിൽ വിവേക് ഒബറോയിയുടെ കഥാപത്രത്തിന്റെ മകനെ നോക്കി ഇവൻ പറഞ്ഞ ചെറ്റത്തരം ഓർമയുള്ളവർക്ക് ഇതൊരു വലിയ സംഭവമായി തോന്നില്ല. പക്ഷെ, ഇന്ത്യൻ പട്ടാളത്തിലെ ഒരു കമാൻഡിങ് ഓഫീസർ അത്രയ്ക്ക് തുച്ഛനാണ് എന്നാണ് ആദ്യമേ ഇവൻ പറഞ്ഞ് വെക്കുന്നത്.
നമ്പർ വൺ കേരളം - KSRTC വേർഷൻ
- സുകന്യ കൃഷ്ണ
- ജൂലൈ 23, 2025
KSRTCയിൽ നിന്നും ചില വിവരങ്ങൾ അന്വേഷിച്ച് ഒരു RTI അപ്ലിക്കേഷൻ കൊടുത്തിട്ട് കുറച്ച് അധികം നാളുകളായി.
അത് സംബന്ധിച്ച് ഇന്ന് ഒരു കാൾ വന്നിരുന്നു.
അപ്പുറത്തുള്ള ആളിന് ഇതേപ്പറ്റി വലിയ ഐഡിയ ഒന്നുമില്ല എന്ന് തോന്നുന്നു. വിളിച്ചതിന് കാരണം എന്റെ ചോദ്യത്തിലെ ഒരു വാക്കാണ്, "Department".
അത് ഈ ഡിപ്പാർട്മെന്റ് മാത്രമാണോ, അതോ മറ്റുള്ള ഡിപ്പാർട്മെന്റുകളും അതിൽ ഉൾപ്പെടുമോ എന്നായിരുന്നു പുള്ളിയുടെ ചോദ്യം.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു കോൾ എന്നന്ന്വേഷിച്ചപ്പോൾ അദ്ദേഹം പറയുകയാണ് "KSRTC യ്ക്ക് ഇതുവരെ RTI പോർട്ടൽ ഇല്ല. അതുകൊണ്ട് ഓൺലൈൻ വരുന്ന അപേക്ഷകൾ ഇവിടെ നിന്നും പേപ്പറിലാക്കി അവിടേയ്ക്ക് കൊടുക്കുകയാണ് പതിവ്." എന്ന്.
നമ്പർ വൺ കേരളം.
#RTI3 - വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങൾ
- സുകന്യ കൃഷ്ണ
- ജൂലൈ 13, 2025
#RTI3 - വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങൾ (2025 ജൂലൈ 9-ലെ പണിമുടക്കിൽ സൈനിക വാഹനം തടസ്സപ്പെടുത്തിയത് സംബന്ധിച്ച്)
#RTI2 - വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങൾ
- സുകന്യ കൃഷ്ണ
- ജൂലൈ 13, 2025
#RTI2 - വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങൾ (2025 ജൂലൈ 9-ലെ പണിമുടക്ക് സംബന്ധിച്ച നാശനഷ്ടങ്ങൾ)
#RTI1 - വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങൾ
- സുകന്യ കൃഷ്ണ
- ജൂലൈ 13, 2025
- 2 മിനുട്ട് വായന
#RTI1 - വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങൾ (2025 ജൂലൈ 9-ലെ പണിമുടക്ക് സംബന്ധിച്ച പോലീസ് നടപടികൾ)
അവകാശസംരക്ഷണ പണിമുടക്കാശംസകൾ
- സുകന്യ കൃഷ്ണ
- ജൂലൈ 09, 2025
- ഒരു മിനുട്ട് വായന
ടെക്കിയായ ഒരു സുഹൃത്തിന്റെ പോസ്റ്റ്. അദ്ദേഹത്തിന്റെ മകൻ കോളേജിലേക്ക് കടക്കുകയാണ്. അവൻ തിരഞ്ഞെടുത്തിരിക്കുന്നത് മെഷീൻ ലേർണിംഗും AI യുമൊക്കെയാണ്.
ടെക്കിയായ എന്റെ സുഹൃത്തിന്റെ സംശയം അവൻ പഠിച്ചിറങ്ങുമ്പോഴേക്കും ആ കോഴ്സ് പഠിച്ച ഒരാളുടെ ആവശ്യകത ഇൻഡസ്ട്രിയിൽ ഉണ്ടാകുമോ എന്നൊക്കെയാണ്…
ഓർക്കണം, ചുമട്ടുതൊഴിലാളികൾക്ക് “ഇപ്പോഴും” അംഗത്വം കൊടുക്കുന്ന യൂണിയനുകളും, യന്ത്രങ്ങൾ/ആളുകൾ മൂലം നഷ്ടപ്പെടുന്ന ജോലികൾക്ക് നോക്കുകൂലിയും വാങ്ങിയെടുക്കുന്ന സമ്പ്രദായവും നിലവിലുള്ള നാട്ടിൽ നിന്നാണ് അദ്ദേഹത്തിന്റെ ഈ ആവലാതി.
എന്റെ അഭിപ്രായത്തിൽ ടെക്ക് ജോലികൾക്ക് യൂണിയൻ വേണം, ഈ യൂണിയനുകളിൽ കാർഡ് ഉള്ള ടെക്കികൾ ഓരോ പ്രധാന ജംഗ്ഷനിലും ടെൻറ്റ് അടിച്ച് കുത്തിയിരിക്കണം, അതുവഴി പോകുന്ന എല്ലാ ടെക്ക് ജോലികളും “നമ്മുടെ അവകാശമാണ്” എന്ന് പറഞ്ഞ് പിടിച്ച് മേടിക്കണം. തന്നില്ലെങ്കിലോ മറ്റാരെയെങ്കിലും കൊണ്ട് ചെയ്യിച്ചാലോ “നോക്കുകൂലി” വാങ്ങണം.
ആപ്പിളിന്റെ പുതിയ ടെക്ക് ആണ് വരുന്നതെങ്കിൽ പോലും, കണ്ടെയ്നറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് യാർഡിൽ സ്റ്റോർ ചെയ്യുന്നത് നമ്മളായിരിക്കണം. കണ്ടെയ്നർ വരുന്ന സ്ഥലത്തെ ടെക്കിക്ക് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ അറിയാമോ എന്നൊന്നും വിഷയമല്ല.
എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ, ഡൗൺലോഡ് ആക്സിലറേറ്റർ ജാം ആണെന്ന് പറഞ്ഞ് രക്ഷപെടാം.
അപ്പൊ പറഞ്ഞപോലെ…
അവകാശസംരക്ഷണ പണിമുടക്കാശംസകൾ.
വേടനെയും കാടനെയും ഒക്കെ ന്യായീകരിക്കുന്നവർക്ക്...
- സുകന്യ കൃഷ്ണ
- ഏപ്രിൽ 29, 2025
അവൻ പട്ടിണിയിൽ നിന്ന് ഉയർന്ന് വന്നു എന്നത് ഒരു രാഷ്ട്രീയം ആണോ? അങ്ങനെ ഒക്കെ നോക്കിയാൽ അവനെ പോലെ ഒരുപാട് പേരുണ്ട് ഇവിടെ. എല്ലാ നിറത്തിലും ഉണ്ട്.
കൊച്ചിയിലെ ഒരു ഡബ്സി ഇവന്റ് ഓർമ്മകൾ
- സുകന്യ കൃഷ്ണ
- നവംബർ 23, 2024
ഇത്രയും expectation ഉള്ള സിനിമയിൽ രവി ബസ്‌രൂർ ഒക്കെ ഇവനെ എങ്ങനെ തിരഞ്ഞെടുത്തു എന്ന് ഓർത്ത് പോയി. എൻ്റെ പ്രതിഷേധവും അവിടെ കമൻ്റ് ആയി രേഖപ്പെടുത്തി.
സോഷ്യൽ മീഡിയ റീച്ചും മിത്തുകളും…
- സുകന്യ കൃഷ്ണ
- നവംബർ 05, 2023
ധാരാളം മിത്തുകളും തെറ്റിദ്ധാരണകളും നിറഞ്ഞതാണ് നമ്മുടെ സമൂഹമാധ്യമങ്ങൾ. റിപ്പോർട്ടിങ്ങിൽ നിന്ന് രക്ഷപെടാൻ സ്റ്റിക്കർ ചോദിക്കുന്നത് മുതൽ ഡേറ്റ റീപ്പിംഗ് പോസ്റ്റുകളിൽ മത്സരിച്ച് പ്രതികരിക്കുന്നത് വരെ നീളുന്നു അത്.
ക്വീർ സമൂഹത്തിന്റെ സാമൂഹിക അംഗീകാരത്തിൽ മാധ്യമങ്ങളുടെ പങ്ക്
- സുകന്യ കൃഷ്ണ
- നവംബർ 01, 2023
ക്വീർ എന്നത് ലിംഗവൈവിധ്യങ്ങളെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും ഉൾക്കൊള്ളുന്ന ഒരു umbrella term ആണ്. (ഇതിൽ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെന്റർ, ക്വീർ, ഇന്റർസെക്സ് (LGBTQI) എന്നിവർ ഉൾപ്പെടുന്നു.)
മെട്രോ സ്റ്റേഷനിലും മാളുകളിലും സംഭാവന നൽകുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക
- സുകന്യ കൃഷ്ണ
- ഒക്ടോബർ 25, 2023
പൊതുവേ കോളേജ് വിദ്യാർത്ഥികൾ… വന്ന് നമ്മളോട് വളരെ മര്യാദയോടെ സംസാരിക്കും… നിർധനരോ അനാഥരോ ഒക്കെയായ കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ഒരു തുക തരാൻ തയാറാണോ എന്ന് ചോദിക്കും… നമ്മളിൽ പലരും മനസ്സലിവ് ഉള്ളവരായത് കൊണ്ട് അത് സമ്മതിക്കുകയും ചെയ്യും…
അതോടെ നമ്മൾ പെട്ടു…
ഇസ്രായേലിനൊപ്പം.
- സുകന്യ കൃഷ്ണ
- ഒക്ടോബർ 07, 2023
“ഒന്നുകിൽ എനിക്ക് വട്ട്, അല്ലെങ്കിൽ നാട്ടുകാർക്ക് മുഴുവൻ വട്ട്.” എന്ന് ഏതോ ഒരു സിനിമയിൽ പറയില്ലേ? അതുപോലെയാണ് ഇവറ്റകളുടെ കാര്യം…
