കേരളം
കോവിഡ് വാക്സിനും ദുഷ്പ്രചരണങ്ങളും...
- സുകന്യ കൃഷ്ണ
- ഏപ്രിൽ 22, 2021
ഞങ്ങൾക്ക് ഇപ്പോൾ തന്നെ 150 രൂപ ഒരു ഡോസിൽ നഷ്ടമുണ്ട്. അത് കൊണ്ട് തന്നെ നിർമ്മിക്കുന്ന 100 % വാക്സിനും കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് നൽകണം എന്ന് പറയുന്നത് പ്രായോഗികമല്ല.
ഫാസ്റ്റ് ടാഗ് ഫാസ്റ്റാണോ?
- സുകന്യ കൃഷ്ണ
- ഫെബ്രുവരി 19, 2021
ടോൾ ബൂത്തുകളും ടോൾ പ്ലാസകളും മലയാളികളുടെ വാർത്താതാളുകളിൽ ഇടംപിടിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും കാലതാമസവും അതുമൂലം ഉണ്ടാകുന്ന പ്രക്ഷോപങ്ങളും പ്രതികരണങ്ങളും ഒക്കെയാണ് ഇത്തരം വാർത്തകളിൽ ഏറിയ പങ്കും.
നിരുപദ്രവകാരിയായ പോസ്റ്റ്
- സുകന്യ കൃഷ്ണ
- ഫെബ്രുവരി 06, 2021
ഒരു ഗ്രൂപ്പിൽ കണ്ട വളരെ നിരുപദ്രവകാരിയായ ഒരു പോസ്റ്റ് ആണിത്. ഇതുപോലെയുള്ള പോസ്റ്റുകൾ സർവസാധാരണവുമാണ്...
കാഴ്ചയിൽ ഉള്ളത്ര നിരുപദ്രവകാരി അല്ല ഈ പോസ്റ്റ്.
ഈ വ്യക്തിയും നീതു ജോൺസണും തമ്മിൽ എന്താണ് ബന്ധം?
- സുകന്യ കൃഷ്ണ
- സെപ്തംബർ 29, 2020
സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുടെ തുടക്കം മുതൽ നാം നേരിടുന്ന ഒരു പ്രശ്നമാണ് അത്തരമിടങ്ങളിലെ ഫേക്ക് പ്രൊഫൈലുകൾ...
അധികം പ്രശസ്തർ അല്ലാത്തവരുടെയോ തനിക്ക് ചുറ്റും ഉള്ള ഏതെങ്കിലും ഒരു വ്യക്തിയുടെയോ ചിത്രം ആയിരിക്കും പലപ്പോഴും ഇത്തരക്കാർ അവരുടെ വ്യാജ ഐഡൻറിറ്റിയുടെ മുഖമായി ഉപയോഗിക്കുക...
ആത്മഹത്യയല്ല.. കൊന്നതാണ്...
- സുകന്യ കൃഷ്ണ
- ഓഗസ്റ്റ് 30, 2020
സിവിൽ എക്സൈസ് റാങ്ക് ലിസ്റ്റിലെ 77 നമ്പർ റാങ്ക് ഹോൾഡർ കാരക്കോണം സ്വദേശി അനുവിൻ്റെ മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും PSC ചെയർമാൻ സക്കീറുമാണ്.
ഒന്നരക്കോടി ചിലവഴിച്ച് നടത്തിയ CEO റാങ്ക് പരീക്ഷയിൽ റാങ്ക് പട്ടികയിലെ 3000 പേരിൽ 318 പേർക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളൂ.
തമാശ എന്ന പേരിൽ തെമ്മാടിത്തരം പറയരുത്...
- സുകന്യ കൃഷ്ണ
- ഓഗസ്റ്റ് 17, 2020
ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്ക് എന്ന പ്രോഗ്രാമിൽ കഴിഞ്ഞ ദിവസം മലായാളികളുടെ പ്രിയ നടൻ മോഹൻലാലിനെ അധിക്ഷേപിക്കുന്ന തരത്തിൽ ഒരു സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി.
ഈ പരിപാടി ഇതേ കാരണത്താൽ ഇതിന് മുൻപും ഞാൻ ശ്രദ്ധിച്ചിരുന്നു. കുറച്ച് ദിവസം മുൻപ് ഫുക്രു വന്ന ഒരു എപ്പിസോഡിൽ അർജുവിനെ ഇതേ രീതിയിൽ അധിക്ഷേപിച്ചപ്പോഴായിരുന്നു ഇതിന് മുൻപ് ഇതേ പ്രോഗ്രാം ഞാൻ ശ്രദ്ധിച്ചത്.
സിസിടിവിയും മിന്നലും പിന്നെ...
- സുകന്യ കൃഷ്ണ
- ജൂലൈ 23, 2020
സിസിടിവിയും മിന്നലും ഇന്ന് വൻ ചർച്ച ആകുമ്പോൾ എനിക്കും ചിലത് പറയാനുണ്ട്, ചിലതൊക്കെ ചോദിക്കാനും...
ആധികാരിക രേഖകളിൽ കാണുന്ന പൊരുത്തക്കേടുകൾ കൊണ്ടും, എന്റെ പ്രവർത്തനമേഖലയിൽ വരുന്ന ഒരു വിഷയം ആയതുകൊണ്ടും ചിലതൊക്കെ പറയുവാൻ ആഗ്രഹിക്കുന്നു.
ഈ ക്രൂരതയ്ക്ക് മാപ്പില്ല...
- സുകന്യ കൃഷ്ണ
- ജൂലൈ 21, 2020
ഏതോ ഒരു നരാധമൻ ഒരു പാവം പൂച്ചക്കുട്ടിയെ ജീവനോടെ തീ കൊളുത്തുന്നതും, അത് പ്രാണവെപ്രാളം പായുന്നതും, പിന്നീട് മരണത്തിന് കീഴടങ്ങുന്നതുമായ ഒരു നിർഭാഗ്യകരമായ വീഡിയോ കാണുവാൻ ഇടയായി.
പൊലീസുകാരെ രക്ഷിക്കാൻ രാഷ്ട്രദീപിക
- സുകന്യ കൃഷ്ണ
- ജനുവരി 01, 2018
ഇന്നത്തെ രാഷ്ട്രദീപിക മെട്രോ പത്രത്തിന്റെ മുൻപേജിൽ "പോലീസ് അതിക്രമം; ട്രാൻസ്‌ജെന്റേഴ്സിന്റെ മൊഴി വ്യാജം" എന്ന അരപേജ് തലക്കെട്ടിനൊപ്പം "അനാശ്യാസത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്" എന്നും ഹൈലൈറ്റ് ചെയ്ത് വാർത്ത നൽകിയിരിക്കുന്നു. ഒപ്പം സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ എന്ന പോലെ രണ്ട് ചിത്രങ്ങളും നൽകിയിരിക്കുന്നു.
പ്രതിരോധകുത്തിവയ്പ്പിനെ പ്രതിരോധിക്കുന്നവരാര്?
- സുകന്യ കൃഷ്ണ
- ജൂലൈ 18, 2016
അടുത്ത കാലത്തായി കേരളത്തിൽ പ്രതിരോധ കുത്തിവയ്പുകൾക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നു. അത്തരം പ്രതിഷേധക്കാർ ഉന്നയിക്കുന്ന വാദങ്ങളും വളരെ വിചിത്രമാണ്. ജനസംഖ്യാ നിയന്ത്രണത്തിന് ഭാവിയിൽ ഈ കുത്തിവയ്‌പ്പുകൾ വിനിയോഗിക്കപ്പെട്ടേക്കാം എന്ന സംശയമാണത്രേ അതിന് കാരണം.
കസബ; മുഴുനീള ആഭാസങ്ങളുടെ സര്‍വ്വവിജ്ഞാനകോശം
- സുകന്യ കൃഷ്ണ
- ജൂലൈ 10, 2016
കുറേ നാളുകള്‍ക്ക് ശേഷം കുടുംബവുമൊത്ത് ഇന്നൊരു സിനിമയ്ക്ക് പോകാന്‍ ഭാഗ്യം ലഭിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇതുവരെ എന്നോടൊപ്പം പുറത്ത് പോകാന്‍ എന്റെ കുടുംബം മടിച്ചിരുന്നു. കാരണം ഞാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്.
