ദേശസ്നേഹം! (രായപ്പൻ വേർഷൻ) - സർസമീൻ റിവ്യൂ
- സുകന്യ കൃഷ്ണ
- ജൂലൈ 25, 2025
- 1,787
- അഭിപ്രായങ്ങൾ
രായപ്പന്റെ പുതിയ ഹിന്ദി പടം കണ്ടു. സിനിമയാണോ നാടകമാണോ അതോ നാടകം ഷൂട്ട് ചെയ്ത് സിനിമ ആക്കിയതാണോ എന്നൊന്നും മനസ്സിലാകുന്നില്ല.
എന്തായാലും… കണ്ടു.
കുറച്ച് ദിവസം മുന്നേ ഞാൻ ഇട്ട പോസ്റ്റിൽ പറഞ്ഞ പോലെ തന്നെ…
ആദ്യം തന്നെ ഒന്ന് പറയട്ടെ… ഇന്ത്യൻ പട്ടാള യൂണിഫോമിന്റെ അന്തസ്സ് കെടുന്ന പോലെയാണ് ഇവനെ ആ യൂണിഫോമിൽ കണ്ടപ്പോൾ തോന്നിയത്. ഈ നാണംകെട്ടവൻ ഒരിക്കലും ഇന്ത്യൻ പട്ടാള യൂണിഫോം ഇടാൻ അനുവദിക്കാൻ പാടില്ലായിരുന്നു.
സ്‌പോയ്‌ലർ ഒന്നും നോക്കണ്ട.
ഇത് വായിച്ച് നിങ്ങൾക്ക് കഥ മനസ്സിലായാൽ നിങ്ങളുടെ രണ്ടേകാൽ മണിക്കൂർ ലാഭിച്ചു എന്ന് കരുതിയാൽ മതി.
ഇതിൽ ഒരു പട്ടാള ഉദ്യോഗസ്ഥനാണ് രായപ്പൻ. രായപ്പന് ഒരു മോൻ ഉണ്ട്, ഹർമൻ. ചെക്കന് സംസാരിക്കാൻ അല്പം ബുദ്ധിമുട്ട് ഒക്കെ ഉള്ള ഒരു പയ്യനാണ്.
രായപ്പന് അത് ഒരിക്കലും അംഗീകരിക്കാൻ വയ്യാത്ത ഒരു കാര്യമാണ്. എന്ത്!? ആ പയ്യന് സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളത്.
മുൻപ്, വേറെ ഒരു സിനിമയിൽ വിവേക് ഒബറോയിയുടെ കഥാപത്രത്തിന്റെ മകനെ നോക്കി ഇവൻ പറഞ്ഞ ചെറ്റത്തരം ഓർമയുള്ളവർക്ക് ഇതൊരു വലിയ സംഭവമായി തോന്നില്ല. പക്ഷെ, ഇന്ത്യൻ പട്ടാളത്തിലെ ഒരു കമാൻഡിങ് ഓഫീസർ അത്രയ്ക്ക് തുച്ഛനാണ് എന്നാണ് ആദ്യമേ ഇവൻ പറഞ്ഞ് വെക്കുന്നത്.
സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് അവന് നല്ലൊരു പട്ടാളക്കാരൻ ആകാൻ പറ്റില്ല, നീ വെറും അശക്തനാണ് എന്നൊക്കെ പറഞ്ഞ് കുഞ്ഞിലേ തന്നെ ആ ചെക്കനെ വെറുപ്പിക്കും. പോരാത്തതിന്, അതൊക്കെ ഇവനൊരു നാണക്കേട് ആണെന്ന് വരെ പറയുന്നുണ്ട്.
ആ എടുത്ത് പറയേണ്ട ഒരു കാര്യം മറന്ന് പോയി… രായപ്പന്റെ പൊണ്ടാട്ടി… കജോൾ. ആയമ്മ ആണ് ഈ നാടക ട്രൂപ്പിന്റെ ഉടമ എന്ന് തോന്നുന്നു. അങ്ങനത്തെ അഭിനയം.
അങ്ങനെ ഇരിക്കെ ചെക്കനെ തീവ്രന്മാർ തട്ടിക്കൊണ്ട് പോകുന്നു.
ചെക്കനെ വിട്ടുതരാം, പകരം ജെയിലിൽ കിടക്കുന്ന വേറെ രണ്ട് തീവ്രന്മാരെ വിട്ടുകൊടുക്കണം എന്ന് പറയുന്നു.
കൊടുക്കാം എന്നും പറഞ്ഞ് രായപ്പൻ അവരെ കൈമാറാൻ പോകുന്നു. അവരെ വിട്ടയച്ച് അവർ ഒരു നദിയുടെ നടുക്ക് എത്തുമ്പോൾ വെടിവെക്കുന്നു. ഇത് കഴിയുമ്പോൾ ചെക്കനേയും വെടിവെക്കുന്ന “പോലെ” കാണിക്കുന്നു.
ചെക്കനേയും കൊണ്ട് വരുന്നത് കാത്തിരിക്കുന്ന നാടക മൊയലാളി ചെക്കൻ ഇല്ലാതെ വരുന്ന രായപ്പന്റെ കരണം പിളക്കെ ഒന്ന് പൊട്ടിക്കുന്നു.
നമ്മുടെ നാട്ടിലെ അമ്മമാർ, മക്കളോ രാജ്യമോ എന്ന ചോദ്യത്തിന് രാജ്യം എന്ന് ഉത്തരം പറയുന്നവരാണ്. അതിന് ധാരാളം ഉദാഹരണങ്ങളും നമുക്ക് ചുറ്റും ഉണ്ട്. പക്ഷേ, കജോൾ അമ്മച്ചി അങ്ങനെയല്ല. ആദ്യമേ വീട്ടിൽ തന്നെ പറയുന്നുണ്ട്. ആ തീവ്രന്മാരെ കൊണ്ട് കൊടുത്ത് ചെക്കനെ വിളിച്ചോണ്ട് വരാൻ.
ഈ നാട്ടിലെ ധാരാളം ധീര മാതാക്കന്മാരെ അവഹേളിക്കുന്ന തരത്തിലുള്ള ചെറ്റത്തരം.
പിന്നെ 8 വർഷം കഴിഞ്ഞ് പെട്ടെന്ന് ഒരു ദിവസം ചെക്കനെ കിട്ടുന്നു.
അവൻ വലുതായി. സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ട് ഒക്കെ മാറി. ഇപ്പൊ അവൻ ആരാന്ന് അറിയാമോ? ടൈമൂറിന്റെ ചേട്ടൻ ഇബ്രാഹിം.
ഇത്രയും കാലം അവൻ തീവ്രന്മാരുടെ കൂടെ ജീവിച്ചത് കൊണ്ട് അവനും ഒരു കൊച്ചു തീവ്രൻ ആയോ എന്ന് രായപ്പന് സംശയം. ഒപ്പം ഇവൻ തന്നെ ആണോ അവൻ എന്നും സംശയം.
അങ്ങനെ DNA ടെസ്റ്റ് വരെ എടുപ്പിക്കും രായപ്പൻ. ടെസ്റ്റ് റിസൾട്ടിൽ, അവൻ തന്നെ ഇവൻ എന്ന് മനസ്സിലാകും. അങ്ങനെ രായപ്പന്റെ മനസ്സ് മാറി അവനെ സ്നേഹിക്കാൻ ഉള്ള ശ്രമം ആണ് പിന്നെ.
അതിനായി, അവർ ഒരു ട്രിപ്പിന് പോകും. പോകും വഴി ഹർമൻ മോൻ തീവ്രൻ മാമന്, രായപ്പൻ ക്ലോൺ ചെയ്തു കൊടുത്ത ഫോണിൽ നിന്നും ഒരു മെഗാസീരിയൽ സ്ക്രിപ്റ്റ് പോലെ മെസ്സേജുകൾ അയക്കും.
"ഇന്ന് രായപ്പനെ തട്ടും" എന്നും, “തീവ്രു ക്യാംപിലെ ആടുകൾക്ക് സുഖമല്ലേ”, “വെളിച്ചെണ്ണ തീർന്നോ” എന്നൊക്കെ അന്വേഷിച്ച് വിശദമായ സംസാരം. അതെ… ബുദ്ധിയുള്ള തീവ്രൻ.
അങ്ങനെ രായപ്പനെ തട്ടാൻ രായപ്പനെയും കൂട്ടി മഞ്ഞിലേക്ക് പോകുമ്പോൾ ആണ്, ആ മെഗാസീരിയലിന്റെ സ്ക്രിപ്റ്റ് ഇവര് താമസിക്കുന്ന കോട്ടേജിന്റെ ഫാക്സിലേക്ക് വരുന്നത്. ഇത് വായിക്കുന്ന കജോൾ അമ്മച്ചി നേരെ വെച്ച് പിടിക്കും…
ചെല്ലുമ്പോൾ കാണുന്നത് മണ്ടൻ രായപ്പന്റെ കഴുത്തിൽ തോക്കും വെച്ച് നിൽക്കുന്ന മ്വോനെയാണ്. തട്ടി മാറ്റാൻ നോക്കുന്ന അമ്മച്ചിയ്ക്ക് വെടികൊള്ളും.
ഇനി ബാക്കി പറയണോ? ഇത്രയും കേട്ടിട്ടും ബാക്കി കൂടി അറിയണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ എന്നെപ്പോലെ നിങ്ങൾക്കും രണ്ടേകാൽ മണിക്കൂർ കളയാനുണ്ട് എന്നാണ് അർഥം.
ചുരുക്കി പറഞ്ഞാൽ, സ്നേഹം കൊതിക്കുന്ന ബാലന് അച്ഛനിൽ നിന്നും കിട്ടാത്ത സ്നേഹം വാരിക്കോരി കൊടുക്കുന്ന തീവ്രൻ മാമൻ.
ചെറുതിലെ തന്നെ പറ്റിച്ച് ഈ തീവ്രന്മാർക്ക് തട്ടിക്കൊണ്ട് പോകാൻ വഴിയൊരുക്കിയ കുട്ടിതീവ്രൻ, ബാലന്റെ ഉറ്റസുഹൃത്ത്. വീട്ടിൽ തിരികെ എത്തിയിട്ടും തീവ്രനോട് തന്നെ കൂറ് പുലർത്തി അച്ഛനെ തട്ടാൻ നോക്കുന്ന സ്നേഹനിധിയാണ് അവൻ.
പിന്നെയും അവസരം കിട്ടിയിട്ടും തീവ്രൻ തന്നെയാണ് ശരി എന്നും പറഞ്ഞ് പോകുന്ന ബാലൻ, നിസ്സഹായൻ ആണെന്ന് പറഞ്ഞ് വെളുപ്പിക്കുന്ന ബാലന്റെ അമ്മ. രാജ്യത്തേക്കാൾ വലുത് തീവ്രനായ തന്റെ മകൻ തന്നെയാണ് ഇടയ്ക്കിടയ്ക്ക് പറയുന്നുമുണ്ട്.
ഇതൊന്നും പോരാതെ ആർക്കും മനസ്സിലാകാത്ത മാരക ട്വിസ്റ്റ് എന്ന പോലെ ഒരു കാട്ടവരാതം കൂടി ഉണ്ട് ക്ലൈമാക്‌സിൽ കജോൾ വക. അത് കാണുമ്പോൾ അജയ് ദേവ്ഗന്റെ പാൻ മസാല വാങ്ങി നല്ലപോലെ ചവച്ച്, കാർക്കിച്ച് മുഖത്തേക്ക് തുപ്പാൻ തോന്നുന്ന ബ്രില്യൻസ്.
രാജ്യമാണോ തീവ്രൻ ആണോ വലുത് എന്ന ചോദ്യം വന്നാൽ എന്താണ് നിന്റെ ഉത്തരം എന്ന് ചോദിക്കുമ്പോൾ, കുറേ ആലോചിച്ചിട്ട് “എനിച്ചറിയില്ല” എന്ന് മോങ്ങിക്കൊണ്ട് ഉത്തരം പറയുന്ന ബ്രിഗേഡിയർ രായപ്പൻ.
ഒരു സീനിൽ തീവ്രവാദി ആക്രമണം നടത്തുന്ന തന്റെ “മ്വോനെ”, അച്ഛന്റെ സ്നേഹം കാണിച്ച് വെടിവെക്കാതെ പറഞ്ഞ് വിടുന്നുണ്ട് രായപ്പൻ.
രാജ്യമോ മക്കളോ എന്ന ചോദ്യം വന്നാൽ ഇന്ത്യൻ പട്ടാളക്കാർ ഇങ്ങനെയാണ് ചെയ്യുക എന്നാണോ രായപ്പൻ ഉദ്ദേശിച്ചത്?
ഇതൊക്കെയാണ് ആ അവരാതം.
ഈ രാജ്യത്തെയും നമ്മുടെ പട്ടാളത്തെയും ഇത്രത്തോളം ഇകഴ്ത്തി ഒരു പടം ഇതിനുമുന്നേ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല.
ഒക്കെ കഴിഞ്ഞ്, രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീരജവാന്മാർക്ക്, ഈ അവരാതം ഡെഡിക്കേറ്റ് ചെയ്യുന്നു എന്നും എഴുതി കാണിക്കുന്നുണ്ട്.
ഈ തെമ്മാടിത്തരം കാണുമ്പോൾ രായപ്പനോട് എനിക്ക് പറയാൻ തോന്നുന്നത്...
മര്യാദയ്ക്ക് ഈ ചെറ്റത്തരം നിർത്തിക്കോ രായപ്പാ. ക്ഷമിക്കുന്നതിന് ഒക്കെ പരിധിയുണ്ട്.
സുകന്യ കൃഷ്ണ