വേടനെയും കാടനെയും ഒക്കെ ന്യായീകരിക്കുന്നവർക്ക്...

വേടനെയും കാടനെയും ഒക്കെ ന്യായീകരിക്കുന്നവർക്ക്...

വേടനെയും കാടനെയും ഒക്കെ ന്യായീകരിച്ച് മെഴുകുന്ന നവോത്ഥാന ശിങ്കങ്ങൾ ഇത്രയേറെ എൻ്റെ പ്രൊഫൈലിൽ ഉണ്ടെന്നത് ഒരു ശുദ്ധികലശത്തിന് സമയമായി എന്ന് ഓർമപ്പെടുത്തുന്നു.

അവനെ കഞ്ചാവ് കൈവശം വെച്ചതിനാണ് പിടിച്ചത്. ഈ രാജ്യത്ത് നിരോധിക്കപ്പെട്ട ഒരു ലഹരിവസ്തു. സിംപിൾ.

പിന്നെ പുലിനഖം ഒക്കെ പിടികൂടി എന്നും കേൾക്കുന്നു. അതിൻ്റെ കേസ് വേറെയും.

ആനക്കൊമ്പ് വീട്ടിൽ വെച്ച നടനെതിരെയും കേസ് എടുത്തിരുന്നു. അയാളുടെ നിറം പ്രശ്നം ആയിരുന്നില്ല, രാഷ്ട്രീയം പ്രശ്നം ആയിരുന്നില്ല…

രാഷ്ട്രീയം! അവൻ പട്ടിണിയിൽ നിന്ന് ഉയർന്ന് വന്നു എന്നത് ഒരു രാഷ്ട്രീയം ആണോ? അങ്ങനെ ഒക്കെ നോക്കിയാൽ അവനെ പോലെ ഒരുപാട് പേരുണ്ട് ഇവിടെ. എല്ലാ നിറത്തിലും ഉണ്ട്.

വെയിറ്റ്... ഒരുത്തൻ ഏതെങ്കിലും ഒരു നിറത്തിൽ ജനിക്കുന്നതിന് മറ്റ് നിറക്കാർ എന്ത് തെറ്റ് ചെയ്തു?

എൻ്റെ പ്രൊഫൈലിലും ഉണ്ടായിരുന്നു പണ്ടൊരു റോക്കറ്റ്... എന്തെങ്കിലും പോസ്റ്റ് എഴുതി ഇട്ടാൽ അപ്പോ വരും, സവർണ്ണ ബ്രാഹ്മണിക്കൽ കിടുങ്ങാമണി എന്നൊക്കെ പറഞ്ഞ്…

ശെടാ! ഇത് വലിയ ശല്യം ആണല്ലോ? നിൻ്റെയൊക്കെ നിറത്തിൽ അത്ര പ്രശ്നം തോന്നുന്നെങ്കിൽ ബെളുത്തിട്ട് പാറാൻ ഉള്ള ക്രീം ബാങ്ങി പുരട്ടൂ... ഒപ്പം ഗ്ലൂട്ട.ത്തയൻ ഇഞ്ചക്ഷനും എടുക്കുക. അതിൻ്റെ ഗുളിക വെള്ളത്തിൽ കലക്കി നാല് നേരം വീതം കുടിക്കുക. അല്ലാണ്ടിപ്പോ സവർണ്ണർ എന്നാ ചെയ്യാനാടാ ഉവ്വേ?

പിന്നെ പുകയുടെ കാര്യം... അമേരിക്കയിൽ ലീഗൽ ആണല്ലോ എന്നൊക്കെ പറയുന്ന ചില 🚀ങ്ങളെ കണ്ടു.

അവിടെ ലീഗൽ ആണെങ്കിൽ അവിടെ പോയി വലിക്കുക. ഇവിടെ പറ്റില്ല.

പിന്നെ രാഷ്ട്രീയം. എന്ത് തേങ്ങ ആണ് അവൻ്റെ രാഷ്ട്രീയം? വല്ല ഗുൽമോഹർ അന്തവും ആയിരിക്കും... ആ ടീമുകൾ ആണ് അവന് വേണ്ടി കിടന്ന് മെഴുക്കുന്നത്.

നീയൊക്കെ വിപ്ലവം തേങ്ങ മാങ്ങ എന്നൊക്കെ പറഞ്ഞ് ബഹളം വെക്കുന്നത്, വൈകിട്ട് വലിക്കാൻ സാധനം കിട്ടിയില്ലെങ്കിലോ അല്ലെങ്കിൽ വില കൂടിയാലോ എന്നൊക്കെ ഉള്ള പേടിയിൽ അല്ലെ?

സുകന്യ കൃഷ്ണ.

അഭിപ്രായങ്ങൾ

പോസ്റ്റ് ഷെയർ ചെയ്യാം...

സുകന്യ കൃഷ്ണ
സുകന്യ കൃഷ്ണ

യാത്രകളെയും പ്രകൃതിയെയും ഒക്കെ പ്രണയിക്കുന്ന ഒരുവൾ. ബാംഗളൂരിൽ സ്ഥിര താമസം. വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സുകന്യ കൃഷ്ണ ബ്ലോഗ്