ഇന്നലെ വരെ ഏട്ടൻ ആയിരുന്നു ഈ ചതിയൻ
- സുകന്യ കൃഷ്ണ
- മാർച്ച് 28, 2025
- 1,008
- കൊച്ചി
- പോസ്റ്റ്
- അഭിപ്രായങ്ങൾ
മോഹൻലാലിൻ്റെ (ex ലാലേട്ടൻ) വളരെ അടുത്ത ഒന്ന് രണ്ട് സോഴ്‌സുകളുമായി സംസാരിച്ചു.
ഒരു എഡിറ്റ് കൂടി ചേർക്കുന്നു:
മോഹൻലാലിൻ്റെ കൂടെയുള്ള സംഘം അങ്ങേരെ വെളുപ്പിച്ച് എടുക്കാൻ ചെയ്യുന്ന പ്രവർത്തികൾ എന്ന് തന്നെയാണ് ഇനി പറയാൻ പോകുന്ന കാര്യങ്ങളെ ഞാൻ കാണുന്നത്.
അങ്ങേർക്ക് ഇതൊക്കെ തുറന്ന് പറയണമെങ്കിൽ ആരുടെയും സഹായം ഇല്ലാതെ അത് ചെയ്യാൻ കഴിവും സ്വാധീനവും ബുദ്ധിയും ഒക്കെയുള്ള വ്യക്തി തന്നെയാണ് മോഹൻലാൽ.
അത് പറയാതെ, ഇപ്പോഴും എംപുരാൻ്റെ വിജയത്തെ കുറിച്ച് പോസ്റ്റ് ഇട്ട് സുഖിക്കുന്ന മോഹൻലാൽ, കരച്ചിലിൻ്റെ വക്കിലാണ് എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല.
ഇനി ബാക്കി ഭാഗം.
മോഹൻലാൽ അറിയാതെയാണ് ഗുജറാത്തും ഗോ.ദ്രയും ഒക്കെ സിനിമയിൽ കടന്ന് കൂടിയത് എന്നാണ് അറിയാൻ കഴിഞ്ഞത്.
രായപ്പൻ ഒരു പ്രിവ്യൂ ഷോ പോലും വെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നും, അതിൻ്റെ കാരണമായി പറഞ്ഞിരുന്നത് സസ്‌പെൻസുകൾ ലീക്കാകാൻ സാധ്യത ഉണ്ടെന്നുമാണ്.
മാത്രമല്ല, മാക്സിമം തിയറ്ററുകൾ ലഭിക്കാനും ആദ്യം ദിവസം തന്നെ പറ്റുന്നത്ര ആളുകളെ ഈ സിനിമ കാണിക്കാനും രായപ്പൻ, തനിക്ക് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തിരുന്നു എന്നുമാണ് അറിയുന്നത്.
ഇന്നലെ (റിലീസ് ദിവസം) രാവിലെ മാത്രമാണ് മോഹൻലാൽ സിനിമ കണ്ടത്.
അതിന് ശേഷമാണ് “പണി” കിട്ടിയ വിവരം ലാൽ അറിഞ്ഞത് എന്നാണ് അറിയുന്നത്.
47 വർഷം മലയാള സിനിമയിൽ നിറഞ്ഞ് നിന്ന ഒരു വ്യക്തിയെ… കിരീടം വെച്ച രാജാവിനെ, ഇത്ര “രാജകീയമായി പറ്റിക്കാൻ” രായപ്പന് കഴിഞ്ഞു എന്നതാണ് തമാശ.
ഇംഗ്ലിഷിൽ ഒരു ഫ്രെയ്സുണ്ട് “റോയലി സ്ക്രൂഡ്”. അതാണ് അക്ഷരാർത്ഥത്തിൽ മോഹൻലാലിന് സംഭവിച്ചത് എന്നാണ് മനസ്സിലാകുന്നത്.
ഒരാളുടെ വിശ്വാസത്തോടും സ്നേഹത്തോടും കാണിക്കാവുന്ന ഏറ്റവും വലിയ വഞ്ചന ആണ് നടന്നിരിക്കുന്നത്.
എമ്പുരാൻ കണ്ടവർക്ക് അറിയാം… രായപ്പൻ്റെ ഫ്ലാഷ്ബാക്കും ഭജരംഗി എന്ന കഥാപാത്രത്തിൻ്റെ പശ്ചാത്തലവും ഒക്കെ തിരുകി കയറ്റപ്പെട്ടതാണ് എന്ന്.
ഞാൻ അറിഞ്ഞത് ഇവിടെ പറയുന്നതിന് എന്തെങ്കിലും പ്രസക്തി ഉണ്ടോ എന്ന് എനിക്കറിയില്ല.
പറയേണ്ടത് മോഹൻലാലാണ്. നാളെ തന്നെ പറയും എന്നാണ് അറിയാൻ കഴിയുന്നത്. ഇന്ന് രാത്രി കാര്യമായ ചർച്ചകൾ നടക്കുന്നുണ്ട്. (ഈ പറഞ്ഞ കാര്യങ്ങൾ മോഹൻലാൽ അറിഞ്ഞോ എന്നറിയില്ല)
ഇനി പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ എന്നും അറിയില്ല. കാരണം, ഇന്നലെവരെ ജീവന് തുല്യം സ്നേഹിച്ചിരുന്നവരെ… സ്വന്തം ചേട്ടനെ പോലെ കണ്ടിരുന്നവരെ… ഒരു നടൻ എന്ന നിലയിൽ അയാളെ ഇഷ്ടപ്പെട്ടിരുന്നവരെ… എല്ലാവരെയും ഒരുമിച്ച് വെറുപ്പിക്കാൻ മോഹൻലാലിന് സാധിച്ചു.
ഇന്നലെ വരെ തനിക്ക് ഉണ്ടായിരുന്ന വിശ്വാസ്യതയും സ്നേഹവും ഒക്കെ ഇനി എന്നെങ്കിലും തിരികെ നേടാൻ മോഹൻലാലിന് കഴിയുമോ എന്ന് കണ്ടറിയണം.
ആ.ത്മ ha.ത് യാ പരമായ ഇത്തരമൊരു പ്രവർത്തി രായപ്പൻ ചെയ്യാൻ ധൈര്യപ്പെട്ടുവെങ്കിൽ അവന് ലഭിച്ചിരിക്കുന്ന പ്രതിഫലം ചെറുതൊന്നുമല്ല എന്നത് തീർച്ചയാണ്.
ഒരു കാര്യം ഉറപ്പിക്കാം… മലയാള സിനിമയിലെ എന്നല്ല, ലോകസിനിമയിലെ ഏറ്റവും വലിയ വിഷമാണ് രായപ്പൻ.
സുകന്യ കൃഷ്ണ.