ഈ ക്രൂരതയ്ക്ക് മാപ്പില്ല...
- സുകന്യ കൃഷ്ണ
- ജൂലൈ 21, 2020
- 310
- അഭിപ്രായങ്ങൾ
ഏതോ ഒരു നരാധമൻ ഒരു പാവം പൂച്ചക്കുട്ടിയെ ജീവനോടെ തീ കൊളുത്തുന്നതും, അത് പ്രാണവെപ്രാളം പായുന്നതും, പിന്നീട് മരണത്തിന് കീഴടങ്ങുന്നതുമായ ഒരു നിർഭാഗ്യകരമായ വീഡിയോ കാണുവാൻ ഇടയായി.
അത് എന്റെ മനസ്സിനെ ഒരുപാട് മുറിവേൽപ്പിച്ചു. കാരണം എനിക്കും ഉണ്ട് ഒരു പൂച്ചക്കുട്ടി.
ഒരുകാലത്ത് ഡിപ്രഷന്റെ ഏറ്റവും ആഴത്തിൽ വീണുകിടന്ന എന്നെ, സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത് അവളായിരുന്നു.
മനുഷ്യന് ഏറ്റവും സ്നേഹിക്കാൻ കഴിയുന്നതും, ആ സ്നേഹം അതേപോലെ തിരികെ തരാൻ കഴിയുന്നതും പൂച്ചകുട്ടികൾക്കും നായകുട്ടികൾക്കുമാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
അങ്ങനെയുള്ള ഒരു പാവം മിണ്ടാപ്രാണിയെ ജീവനോടെ തീ കൊളുത്താൻ മാത്രം ക്രൂരത മനസ്സിൽ പേറുന്ന ഒരുവൻ ആ സമൂഹത്തിന് തന്നെ അപകടമാണ്...
ഈ ഹീനകൃത്യം ചെയ്ത ആളെ എത്രയും പെട്ടെന്ന് കണ്ടെത്തി ശിക്ഷിക്കാൻ ബന്ധപ്പെട്ടവർക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതിന് എനിക്ക് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നതായിരിക്കും... ഉറപ്പ്.