ഈ Combat ജാക്കറ്റും തലയിൽ വെച്ചിരിക്കുന്ന തൊപ്പിയും...
- സുകന്യ കൃഷ്ണ
- ഫെബ്രുവരി 06, 2021
- 371
- അഭിപ്രായങ്ങൾ
ഇങ്ങ് കാശ്മീരിൽ ഇന്ത്യൻ പട്ടാളത്തിൻ്റെ വേഷത്തിൽ നടന്നാൽ ചിലപ്പോൾ തീവ്രവാദി കുഞ്ഞുങ്ങളുടെ വക കല്ലേറോ, വെടിയുണ്ടയോ കിട്ടും എന്ന് മ്മടെ ഡ്രൈവർ.
(തലേ രാത്രി കോക്കർനാഗിലും അയാൾ അതേ വാക്കുകൾ പറഞ്ഞിരുന്നു.)
ഇപ്പൊൾ അയാൾ ഇത് പറയുമ്പോൾ ഞങ്ങൾ ഉള്ളത് ലത്ത്പൊര എന്ന സ്ഥലത്ത് പുതുതായി ടാർ പാച്ച് ചെയ്ത ഒരു വളവിലാണ്. ഇവിടെയാണ് രണ്ട് വർഷം മുമ്പ് (ഫെബ്രുവരി 14ന്) 44 ധീരജവാൻമാർ വീരമൃത്യു വരിച്ചത്.
ഇതുപോലെ ഒരു സ്ഥലത്ത് നിന്ന്, ഇമ്മാതിരി ഒരു വാചകം പറയാൻ അയാൾക്ക് തോന്നുന്നെങ്കിൽ, ഇവിടുത്തെ യുവതയിൽ ഒരു വലിയ ഭാഗമെങ്കിലും എത്രത്തോളം റാഡിക്കലൈസ് ചെയ്തിരിക്കുന്നു എന്ന് ഓർത്ത് പോയി.
അവന്മാർക്ക് അത്രയ്ക്ക് ധൈര്യം ഉണ്ടെങ്കിൽ ഒന്ന് എറിഞ്ഞ് നോക്കട്ടെ അല്ലെങ്കിൽ അങ്ങ് വെടി വെക്കട്ടെ എന്ന് ഞാനും അങ്ങ് തീരുമാനിച്ചു.
എൻ്റെ വേഷം കണ്ട്... ഇന്ത്യൻ പട്ടാളത്തെ കണ്ട്... തീവ്രവാദി കുഞ്ഞുങ്ങൾ പേടിക്കണം... അല്ലാതെ, ഇന്ത്യൻ പട്ടാളത്തിന് മുന്നിൽ നേരിട്ട് വന്ന് നിൽക്കാൻ പോലും ധൈര്യം ഇല്ലാതെ ഒളിച്ചിരുന്ന് ധൈര്യം കാണിക്കുന്ന പെടിത്തോണ്ടന്മാരെ ഭയക്കാൻ ഒരു ഇന്ത്യക്കാരനേയും കിട്ടില്ല.
പിന്നെ, മരണഭയം കാട്ടി പേടിപ്പിക്കാൻ... "തിരിച്ച് എത്തിയേക്കാം" എന്ന് ആർക്കും വാക്ക് കൊടുത്ത് ഒന്നും അല്ലല്ലോ എൻ്റെ യാത്രകൾ...
Jai Hind