ഈ വ്യക്തിയും നീതു ജോൺസണും തമ്മിൽ എന്താണ് ബന്ധം?
- സുകന്യ കൃഷ്ണ
- സെപ്തംബർ 29, 2020
- 305
- അഭിപ്രായങ്ങൾ
സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുടെ തുടക്കം മുതൽ നാം നേരിടുന്ന ഒരു പ്രശ്നമാണ് അത്തരമിടങ്ങളിലെ ഫേക്ക് പ്രൊഫൈലുകൾ...
അധികം പ്രശസ്തർ അല്ലാത്തവരുടെയോ തനിക്ക് ചുറ്റും ഉള്ള ഏതെങ്കിലും ഒരു വ്യക്തിയുടെയോ ചിത്രം ആയിരിക്കും പലപ്പോഴും ഇത്തരക്കാർ അവരുടെ വ്യാജ ഐഡൻറിറ്റിയുടെ മുഖമായി ഉപയോഗിക്കുക...
ഇത്തരം ദുരുപയോഗങ്ങൾ പലപ്പോഴും ആത്മഹത്യകളിലേക്ക് വരെ നയിച്ചിട്ടുണ്ട്.
ഇനി കാര്യത്തിലേക്ക് വരാം...
ഒരു ഗെയിം ഡെവലപ്പ് ചെയ്യുന്ന വിവരം കുറച്ച് നാളുകൾക്ക് മുൻപ് ലൈവ് വീഡിയോയിലൂടെ ഞാൻ പങ്കുവെച്ചത് കുറച്ച് പേർക്കെങ്കിലും ഓർമ്മയുണ്ടാകും എന്ന് വിശ്വസിക്കുന്നു...
അതിലെ ക്യാരക്ടറുകൾക്ക് മനുഷ്യരോട് സാമ്യമുള്ള മുഖങ്ങളും ശരീരഘടനകളും വേണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു... അതിനായി ആദ്യം പരിഗണിച്ചത് പ്രൊഫഷണൽ മോഡലുകളെയും എന്റെ സുഹൃത്തുക്കളെയും ഒക്കെയായിരുന്നു.
പക്ഷേ, ഗെയിം കൂടുതൽ പുരോഗമിച്ചപ്പോൾ അത് മതിയാകാതെ വരുന്ന ഒരു അവസ്ഥ ഉണ്ടായി, മാത്രമല്ല അത്തരമൊരു നീക്കം സാമ്പത്തികമായും വലിയൊരു ബാധ്യത ഉണ്ടാക്കിയേക്കും എന്നൊരു അവസ്ഥയിലേക്ക് നീങ്ങി. അങ്ങനെയാണ്, എന്താണ് ഇതിനൊരു പരിഹാരം എന്ന് ചിന്തിക്കാനും അന്വേഷിക്കാനും തുടങ്ങിയത്...
എന്റെ അന്വേഷണം ഒടുവിൽ എത്തിയത് GAN (Generative Adversarial Network) എന്ന സാങ്കേതിക വിദ്യയിലേക്കാണ്. GAN സാങ്കേതിക വിദ്യയിൽ മുഖങ്ങളുടെ ഒരു ഡാറ്റ സെറ്റ് നൽകി ട്രെയിനിംഗ് ആരംഭിച്ചു. ഓരോ ദിവസവും അത് മനുഷ്യന്റെ മുഖത്തെ കുറിച്ച് പഠിക്കാൻ തുടങ്ങി. കൂടുതൽ കൂടുതൽ അതിനെ ട്രെയിൻ ചെയ്യിച്ചു...
അങ്ങനെ ഏകദേശം 46 ദിവസത്തെ ട്രെയിനിങ്ങിന് ശേഷം എന്റെ ചിത്രത്തിന്റെ ഫേഷ്യൽ ഫീച്ചേഴ്സും ഇന്ത്യയിലെ ഏകദേശം ഇരുന്നൂറോളം അഭിനയത്രിമാരുടെ ചിത്രങ്ങളുടെ ഡാറ്റയും ഉപയോഗിച്ച് നമ്മുടെ സോഫ്റ്റ്‌വെയർ ചിന്തിച്ചെടുത്ത ഒരു മനുഷ്യ രൂപമാണ് ചിത്രത്തിൽ ഉള്ളത്...
അതെ, ഇങ്ങനെയൊരു മുഖമുള്ള സ്ത്രീ ഈ ഭൂമിയിൽ ഒരിടത്തും ഉണ്ടാകില്ല. അത്തരമൊരു സാഹചര്യത്തിൽ ആ മുഖത്തെ നമുക്ക് നീതുവിനായി മാറ്റിവെക്കാം...
NB: അധികം വൈകാതെ എന്റെ വെബ്‌സൈറ്റിൽ നിന്നും ആർക്കും ഇത്തരം മുഖങ്ങൾ സൗജന്യമായി Generate ചെയ്ത് ഉപയോഗിക്കാൻ സാധിക്കും. പാവം പെൺകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഫേക്ക് പ്രൊഫൈൽ ഉണ്ടാക്കുന്ന ഞരമ്പന്മാരും തിരിച്ച് ചിന്തിക്കുന്ന ഞരമ്പികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി, പാവങ്ങളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കും എന്ന് വിശ്വസിക്കുന്നു...
ചിത്രശലഭത്തിന്റെ ചിത്രം വെച്ചോ റോസാപ്പൂവിന്റെ ചിത്രം വെച്ചോ, മുഖമില്ലാതെ ഒരു ഫേക്ക് പ്രൊഫൈലും സങ്കടപ്പെടാത്ത കിനാശ്ശേരി...
അതാണ് സുകന്യാജി സ്വപ്നം കാണുന്ന കിനാശ്ശേരി...
#GAN #GenerativeAdversarialNetwork