ഫാസ്റ്റ് ടാഗ് ഫാസ്റ്റാണോ?

ഫാസ്റ്റ് ടാഗ് ഫാസ്റ്റാണോ?

ടോൾ ബൂത്തുകളും ടോൾ പ്ലാസകളും മലയാളികളുടെ വാർത്താതാളുകളിൽ ഇടംപിടിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും കാലതാമസവും അതുമൂലം ഉണ്ടാകുന്ന പ്രക്ഷോപങ്ങളും പ്രതികരണങ്ങളും ഒക്കെയാണ് ഇത്തരം വാർത്തകളിൽ ഏറിയ പങ്കും.

ഇതിനൊക്കെ ഒരു പരിഹാരം എന്ന നിലയിലും ടോൾ പിരിവ് ഏകീകരിച്ച് നടപടിക്രമങ്ങളെ അനായാസമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയുമാണ് ഫാസ്റ്റ്ടാഗ് എന്ന സംവിധാനം രാജ്യത്ത് അവതരിപ്പിച്ചത്. എന്നാൽ...

പ്രായോഗിക തലത്തിൽ നോക്കിയാൽ ഫാസ്റ്റ്ടാഗ് എന്ന സംവിധാനം നേരത്തെ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് പകരം, അവ കൂട്ടിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് പരിശോധിക്കാം...

എന്താണ് ഫാസ്റ്റ്ടാഗ്?

രാജ്യമൊട്ടാകെയുള്ള ടോൾ പിരിവിനെ യന്ത്രവത്കരിക്കുകയും കമ്പ്യൂട്ടറൈസ് ചെയ്ത് ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയും സ്ഥാപിതമായ ഒരു സംവിധാനമാണ് നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ (NETC). നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ (NHAI) യുടെ മേൽനോട്ടത്തിലാണ് ഈ സംവിധാനം അവതരിപ്പിച്ചത്.

NETC വഴി ടോൾ പിരിക്കുന്നതിനുള്ള ഉപാധിയായിട്ടാണ് ഫാസ്റ്റ്ടാഗ് എന്ന സംവിധാനം രൂപം കൊള്ളുന്നത്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ആണ് ഫാസ്റ്റ്ടാഗ് സംവിധാനം വികസിപ്പിച്ചെടുത്തത്.

കാഴ്ചയിൽ വെറുമൊരു സ്റ്റിക്കർ പോലെ തോന്നുമെങ്കിലും റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണമാണ് ഫാസ്റ്റ്ടാഗ്.

എങ്ങനെയാണ് ഫാസ്റ്റ്ടാഗ് പ്രവർത്തിക്കുന്നത്?

നമ്മുടെ വാഹനം ഒരു ടോൾ ബൂത്തിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ ഞൊടിയിടയിൽ ധാരാളം പ്രവർത്തികൾ ഫാസ്റ്റ് ടാഗിൽ നടക്കുന്നു. ഒരു ചങ്ങലയിലെ കണ്ണികൾ പോലെ ഇവ ഒന്നിനോട് ഒന്ന് ചേർന്ന് പ്രവർത്തിക്കുന്നു.

ആദ്യമായി നടക്കുന്ന പ്രക്രിയ സ്കാനിംഗ് ആണ്. നമ്മുടെ വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ ഒട്ടിച്ചിരിക്കുന്ന ഫാസ്റ്റ് ടാഗിനെ ടോൾ ബൂത്തിലുള്ള സ്‌കാനർ വായിക്കുന്ന പ്രക്രിയയാണിത്. നേരത്തെ പറഞ്ഞിരുന്നല്ലോ, നമ്മുടെ ഫാസ്റ്റ് ടാഗ് വെറുമൊരു സ്റ്റിക്കർ അല്ല, മറിച്ച് ഒരു ഉപകരണമാണ് എന്നത്. അതായത്, നമ്മുടെ വാഹനത്തിൽ ഒട്ടിച്ചിരിക്കുന്ന ഫാസ്റ്റ് ടാഗിന് ഉള്ളിൽ ഒരു ആന്റിനയും ഒരു RFID ചിപ്പും ഉണ്ട്.

ഈ ആന്റിന വഴി ചിപ്പിനുള്ളിലുളള വിവരങ്ങൾ ടോൾ ബൂത്തിലെ സ്കാനർ വായിക്കുന്നു. എന്നിട്ട് ഈ വിവരങ്ങളെ ടോൾ ബൂത്തിലെ കമ്പ്യൂട്ടറിലേക്ക് അയക്കുന്നു. ഈ വിവരങ്ങളെ കമ്പ്യൂട്ടർ NETC മാപ്പറിലേക്ക് അയക്കുന്നു. (രാജ്യത്ത് ഇതുവരെ വിതരണം ചെയ്തിട്ടുള്ള രണ്ടര കോടിയോളം വരുന്ന ഫാസ്റ്റ് ടാഗുകളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുള്ള സെർവറാണ് NETC മാപ്പർ.)

അഭിപ്രായങ്ങൾ

പോസ്റ്റ് ഷെയർ ചെയ്യാം...

സുകന്യ കൃഷ്ണ
സുകന്യ കൃഷ്ണ

യാത്രകളെയും പ്രകൃതിയെയും ഒക്കെ പ്രണയിക്കുന്ന ഒരുവൾ. ബാംഗളൂരിൽ സ്ഥിര താമസം. വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സുകന്യ കൃഷ്ണ ബ്ലോഗ്