സ്വന്തമായി വികസപ്പിച്ചെടുത്ത ചില ടൂളുകളും, അവയിൽ കണ്ടെത്തിയ രസകരമായ വിവരങ്ങളും

സ്വന്തമായി വികസപ്പിച്ചെടുത്ത ചില ടൂളുകളും, അവയിൽ കണ്ടെത്തിയ രസകരമായ വിവരങ്ങളും

ഫേസ്ബുക്ക് അനുവദിച്ച് തരാത്ത ചില സംവിധാനങ്ങൾ ഡെവലപ്പ് ചെയ്യുകയുണ്ടായി.

ഉദാഹരണത്തിന്... നമ്മളെ ആരൊക്കെ അൺഫ്രണ്ട് ചെയ്ത് പോയി എന്ന് അറിയാനുള്ള സംവിധാനം ഇന്ന് നിലവിലില്ല.

പക്ഷേ, ഒന്ന് സിസ്റ്റമാറ്റിക്ക് ആയി ചിന്തിച്ചാൽ അത് നമുക്ക് കണ്ടെത്താം...

അതായത്, ഇന്ന് ഈ നിമിഷം എൻ്റെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ള ആളുകളുടെ വിവരം എനിക്ക് നിഷ്പ്രയാസം കണ്ടെത്താൻ കഴിയും. അതിനായി DYI പേജിൽ പോയി ഫ്രണ്ട്സ് ഓപ്ഷൻ സെലക്ട് ചെയ്ത് json അല്ലെങ്കിൽ html ഫോർമാറ്റിൽ എനിക്ക് ഡൗൺലോഡ് ചെയ്യാനും സാധിക്കും. അതിനെ ഒരു ഡാറ്റാബേസിലേക്ക് എടുക്കുവാനും കഴിയും. വെറും ഒരു ചെറിയ inbuilt ഫംഗ്ഷൻ മതി.

പിന്നീട് ഒരു സമയത്ത്, വീണ്ടും എനിക്ക് ഇതുപോലെ ഫ്രണ്ട്സ് ലിസ്റ്റ് എടുക്കാനും നേരത്തെ ഡാറ്റാബേസിൽ ഉള്ള ലിസ്റ്റുമായി compare ചെയ്യാനും സാധിക്കും. അതിൽ പുതിയ ലിസ്റ്റില് ഇല്ലാത്ത, എന്നാൽ പഴയ ലിസ്റ്റില് ഉള്ള ആളുകൾ എന്നെ അൺഫ്രണ്ട് ചെയ്തവരാണ്.

ഇതേ സിസ്റ്റം പരിഷ്കരിച്ച് പരിഷ്കരിച്ച് ഇപ്പൊൾ ഒരുവിധം എല്ലാ കാര്യങ്ങളും മോണിറ്റർ ചെയ്യാൻ കഴിയുന്ന ഒരു സിസ്റ്റമായി അത് മാറി.

അത് ഉപയോഗിച്ച് ചില പഠനങ്ങൾ അങ്ങ് നടത്തി. 

അതിൽ വെളിപ്പെട്ട ചില കാര്യങ്ങൾ...

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ യാതൊരു ഇൻ്ററാക്ഷനും ഇല്ലാതെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ളത് 63% പേരാണ്. അത് ഒരു ലൈക്ക് എങ്കിലും തന്ന ആളുകളുടെ അനലിറ്റിക്സ് നോക്കിയപ്പോൾ...

ഒരു കമൻ്റ് പോലും ചെയ്യാത്തവർ എന്ന് നോക്കിയപ്പോൾ അത് 76%. പകച്ചു പോയി എൻ്റെ ബാല്യം!

അതുകൊണ്ട്... ആദ്യം പറഞ്ഞ 63% ആളുകളെയും ഘട്ടം ഘട്ടമായി പ്രൊഫൈലിൽ നിന്നും ഒഴിവാക്കുകയാണ്. ഫ്രണ്ട്സ് ലിസ്റ്റ് ഒരു ശവപ്പറമ്പ് ആകുന്നതിനോട് തീരെ യോജിപ്പില്ല എന്നത് കൊണ്ട് കൂടിയാണ് ഈ തീരുമാനം.

ഈ സിസ്റ്റത്തിൻ്റെ സേവനത്തിൽ അറിയാൻ കഴിഞ്ഞ വേറെ രസകരമായ ഒരു അനലറ്റിക്സ് കൂടിയുണ്ട്. പൊതുവേ, രാഷ്ട്രീയ പോസ്റ്റുകൾ ഇടുന്നതിന് മുൻപ് ഈ പ്രക്രിയ അരങ്ങേരാറുണ്ട്. ശേഷം ഒരു ദിവസം കഴിഞ്ഞ് നോക്കും, ആരൊക്കെ അൺഫ്രണ്ട് ചെയ്തു എന്ന്...

നിഷ്പക്ഷരായ പലരുടെയും (പേര് പറയുന്നില്ല) രാഷ്ട്രീയം എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചു എന്നതാണ് കോമഡി.

അപ്പോ... വീണ്ടും കാണാം...

അഭിപ്രായങ്ങൾ

പോസ്റ്റ് ഷെയർ ചെയ്യാം...

സുകന്യ കൃഷ്ണ
സുകന്യ കൃഷ്ണ

യാത്രകളെയും പ്രകൃതിയെയും ഒക്കെ പ്രണയിക്കുന്ന ഒരുവൾ. ബാംഗളൂരിൽ സ്ഥിര താമസം. വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സുകന്യ കൃഷ്ണ ബ്ലോഗ്