കൊച്ചിയിലെ ഒരു ഡബ്സി ഇവന്റ് ഓർമ്മകൾ
- സുകന്യ കൃഷ്ണ
- നവംബർ 23, 2024
- 1,403
- ഫോറം മാൾ, കൊച്ചി
- പോസ്റ്റ്
- അഭിപ്രായങ്ങൾ
ഒരു ദിവസം വളരെ യാതൃശ്ചികമായി ഒരു ബ്രാൻഡ് ലോഞ്ച് ഇവൻ്റിൽ പങ്കെടുക്കേണ്ടി വന്നു. കൊച്ചി ഫോറം മാളിലാണ് ഇവൻ്റ്. അന്ന് ആ ലോഞ്ചിൻ്റെ ഭാഗമായി ഒരു മ്യൂസിക് ഷോ ഉണ്ടായിരുന്നു.
ഏതോ ഒരു റാപ്പ് ഗായകൻ പാടുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഒന്ന് കേട്ട് നോക്കാം എന്ന് കരുതി. മാളിൻ്റെ വെളിയിൽ ഒരു സ്റ്റേജിൽ ആണ് മ്യൂസിക് ഇവൻ്റ്.
അവിടേയ്ക്ക് എത്തിയപ്പോൾ നല്ല തിരക്ക്. അതുകൊണ്ട് സംഘാടകർ പറഞ്ഞത് അനുസരിച്ച് മ്യൂസിക് ഷോ നടക്കുന്ന റാമ്പിൻ്റെ അടുത്ത് നിലയുറപ്പിച്ചു. ബാരിക്കേഡ് ഉള്ളത് കാരണം പുറത്തെ തിരക്ക് അവിടെ ഇല്ല.
ആദ്യം പള്ളിക്കൂടം എന്നോ മറ്റോ പേരുള്ള (ശരിക്കും പേര് ഓർക്കുന്നില്ല) ഒരു ബാൻഡിൻ്റെ പരിപാടിയാണ്. കുറച്ച് ചെറുപ്പക്കാർ അവരാൽ കഴിയും പോലെ വൃത്തിയായി പരിപാടി അവതരിപ്പിച്ചു.
അത് കേട്ട് പോകാൻ തുടങ്ങുമ്പോൾ സംഘാടകരിൽ ഒരാൾ പറഞ്ഞു, ഇത് കഴിഞ്ഞ് ഡബ്‌സിയുടെ ഷോ ഉണ്ടെന്ന്.
ഡബ്സി എന്ന് എവിടെയോ കേട്ടിട്ടുണ്ട്. അപ്പോഴാണ് അയാളുടെ ആവേശം സിനിമയിലെ പാട്ടിൻ്റെ കാര്യം പുള്ളിക്കാരി പറഞ്ഞത്. ആഹാ! ആ പുള്ളി ആണോ, എന്നാൽ അത്കൂടി കഴിഞ്ഞ് പോകാം എന്ന് കരുതി.
കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഹുഡ്ഡി ഒക്കെ ധരിച്ച് ഒരാൾ അലറി വിളിച്ച് സ്റ്റേജിലേക്ക് വന്നു. അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന ജനങ്ങൾ ആർപ്പുവിളി ഒക്കെയായി.
അത്യാവശ്യം അരോചകം ആയ അവസ്ഥ. തല വെച്ച് പോയല്ലോ എന്ന് ഓർത്ത് അവിടെ തന്നെ തുടർന്നു. റാംപിൻ്റെ തൊട്ട് താഴെ തന്നെയാണ് ഞാൻ.
ഒരു പാട്ട് കഴിഞ്ഞപ്പോൾ അയാൾ ഭയങ്കര വെല്ലുവിളിയും സ്വയംപൊങ്ങിത്തരവും. ആകെ അലർച്ചയും ബഹളവും.
ആരോ പറഞ്ഞത്രേ ഇയാൾക്ക് ലൈവ് പാടാൻ അറിയില്ല, ഇയാളുടെ പാട്ടുകൾ ഒക്കെ ഓട്ടോട്യൂൺ ചെയ്ത് വന്നതാണ് എന്നൊക്കെ. ആരാ അത് പറഞ്ഞത് എന്നൊന്നും അറിയില്ല.
എന്നാലും അയാളുടെ ഈ പെർഫോമൻസ് ആ പറഞ്ഞവർക്കുള്ള മറുപടി ആണെന്നൊക്കെ പറഞ്ഞ് ആകെ ബഹളവും തെറി വിളിയും. പിന്നെ അൺസഹിക്കബിൾ 🐕ഷോയും.
ഒടുവിൽ പരിപാടി തീരും വരെ എങ്ങനെയോ അവിടെ തുടർന്നു. അത് കഴിഞ്ഞ് കാറിൽ കയറി വൈറ്റില ഒക്കെ എത്തിയപ്പോഴാണ് ആ അലർച്ച ഒക്കെ കാതിൽ നിന്ന് ഒന്ന് ഒതുങ്ങി കിട്ടിയത്.
ഇന്നലെ മാർക്കോ സിനിമയിലെ ആദ്യ സിംഗിൾ കേൾക്കാം എന്ന് കരുതി ലിങ്ക് തുറന്ന് കുറച്ച് കഴിഞ്ഞപ്പോൾ അതേ അലർച്ച. അപ്പോഴാണ് പേര് നോക്കിയത്.
അതെ. ആള് മാറിയിട്ടില്ല.
ഇത്രയും expectation ഉള്ള സിനിമയിൽ രവി ബസ്‌രൂർ ഒക്കെ ഇവനെ എങ്ങനെ തിരഞ്ഞെടുത്തു എന്ന് ഓർത്ത് പോയി. എൻ്റെ പ്രതിഷേധവും അവിടെ കമൻ്റ് ആയി രേഖപ്പെടുത്തി.
ഇപ്പൊ അതേ സിംഗിൾ സന്തോഷ് വെങ്കി എന്ന ഗായകൻ്റെ ശബ്ദത്തിൽ കേട്ടു. ആനയും ആടും തമ്മിൽ ഉള്ള വ്യത്യാസം. ഇപ്പൊ അത് കേൾക്കാൻ ഒരു പവർ ഒക്കെയുണ്ട്.
എന്തായാലും ജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് ചുരുങ്ങിയ സമയം കൊണ്ട് ഈ മാറ്റം കൊണ്ടുവന്ന മാർക്കോ ടീമിൻ്റെ ഡെഡിക്കേഷനെ അഭിനന്ദിക്കുന്നു.
അതോ, ഇത് വർക്ക് ഔട്ട് ആകില്ല എന്ന് മനസ്സിലാക്കി രവി ബസ്‌രൂർ നേരത്തെ തന്നെ മറ്റൊരു ഗായകനെ കൊണ്ട് പാടിച്ച് വെച്ചതാണോ എന്നും അറിയില്ല.
എന്തായാലും പുതിയ വേർഷൻ കലക്കി.
സുകന്യ കൃഷ്ണ.