നിരുപദ്രവകാരിയായ പോസ്റ്റ്
- സുകന്യ കൃഷ്ണ
- ഫെബ്രുവരി 06, 2021
- 395
- അഭിപ്രായങ്ങൾ
ഒരു ഗ്രൂപ്പിൽ കണ്ട വളരെ നിരുപദ്രവകാരിയായ ഒരു പോസ്റ്റ് ആണിത്. ഇതുപോലെയുള്ള പോസ്റ്റുകൾ സർവസാധാരണവുമാണ്...
ഇനി ചിലത് പറയട്ടെ...
കാഴ്ചയിൽ ഉള്ളത്ര നിരുപദ്രവകാരി അല്ല ഈ പോസ്റ്റ്.
പല ഓൺലൈൻ സർവീസുകളും പാസ്‌വേഡ് റീസെറ്റ് ചെയ്യാൻ നേരം ചോദിക്കുന്ന ഒരു ചോദ്യം ആണിത്.
ഇൻഫോ മാപ്പിംഗ് എന്നൊരു പരിപാടിയുണ്ട്...
ഫ്രീലാൻസ് ജോലികളിൽ സ്ഥിരമായി വരുന്ന ഒന്ന്.
ഒരു സാങ്കല്പിക അവസ്ഥ പറയാം...
ഈ ഗ്രൂപ്പിൽ ഉള്ള ഒരു വ്യക്തിയാണ് ഞാൻ. ഈ പോസ്റ്റിന് താഴെ വരുന്ന എല്ലാ കമൻ്റുകളും എനിക്ക് കാണാനും സാധിക്കും.
If I can see it online, I can leech it too...
എനിക്കത് കാണാൻ കഴിയുമെങ്കിൽ, എനിക്കത് അടർത്തിയെടുത്ത് സൂക്ഷിക്കാനും കഴിയും.
അങ്ങനെ അടർത്തി എടുക്കുമ്പോൾ, കമൻ്റ് ചെയ്ത ആളുടെ പേരും, പ്രൊഫൈൽ അഡ്രസ്സും, യൂസർനെയിമും, പ്രൊഫൈലിൽ ഉള്ള മറ്റ് വിവരങ്ങളും കൂടി എനിക്ക് കാറ്റഗറി ചെയ്ത് സൂക്ഷിക്കാനും കഴിയും.
അത്രയും അവിടെ ഇരിക്കട്ടെ...
ഡാർക്ക് വെബ്ബിൽ ഡാറ്റാബേസ് ഡമ്പുകൾ വാങ്ങാൻ ലഭിക്കും. പലപ്പോഴും വലിയ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തോ, അവരുടെ api യിലെ അപാകതകൾ മുതലെടുത്തോ, ചിലപ്പോഴെങ്കിലും നേരിട്ട് വാങ്ങുന്നതോ ഒക്കെയാണ് ഇത്തരം ഡമ്പുകൾ.
പലപ്പോഴും ഈ ഡമ്പുകളിൽ ഉള്ള ഡാറ്റകൾ അപൂർണം ആയിരിക്കും. വളരെ കുറച്ച് വിവരങ്ങൾ മാത്രം ആയിരിക്കും അവരുടെ പക്കൽ ഉണ്ടാവുക. മിക്കപ്പോഴും email ഐഡി ഉണ്ടാകും പാസ്‌വേഡ് ഉണ്ടാകില്ല, കാരണം പല സൈറ്റുകളും പാസ്‌വേഡുകൾ പാസ്‌വേഡുകളായിട്ടായിരിക്കില്ല save ചെയ്തിരിക്കുക, encrypted strings ആയിരിക്കും അവ.
ഇനി കുറച്ച് മുൻപ് മാറ്റി വച്ച ഡേറ്റയെ കുറിച്ച് ഒന്ന് ഓർത്ത് നോക്കിയേ...
അവയിൽ ഉള്ള ഡാറ്റയും ഇവയിൽ ഉള്ള ഡാറ്റയും തമ്മിൽ ക്രോസ് മാച്ച് ചെയ്യുന്ന ഒരു പ്രോഗ്രാം ഉണ്ടാക്കാൻ അത്ര വലിയ പണി ഒന്നുമില്ല.
അങ്ങനെ ക്രോസ് മാച്ച് ആകുന്ന വിവരങ്ങൾ ഉള്ള അക്കൗണ്ടിൻ്റെ പാസ്‌വേഡ് reset ചെയ്യാനുള്ള ഉത്തരവും നിങ്ങൾ കമൻ്റായി നൽകി കഴിഞ്ഞിരിക്കുന്നു...
ഒരു സന്തോഷ വാർത്ത പറയട്ടെ... ഇത് ഒരു സാങ്കല്പിക സന്ദർഭം ആണെന്നല്ലെ ഞാൻ പറഞ്ഞത്... എന്നാൽ അങ്ങനല്ല...
നമ്മുടെയൊക്കെ അക്കൗണ്ട് ആരാ ഹാക്ക് ചെയ്യാൻ..? എന്നാണോ ഓർത്തത്?
എങ്കിൽ have i been pwned എന്ന വെബ്സൈറ്റിൽ, നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഇമെയിൽ ഐഡി കൊടുത്ത് സെർച്ച് ചെയ്ത് നോക്കുക.
അവിടെ നിങ്ങളുടെ ഇമെയിൽ ഐഡി compromised എന്നാണ് കാണിക്കുന്നതെങ്കിൽ, നിങ്ങളുടെ വിവരങ്ങൾ ലോകത്തുള്ള പല ഹാക്കർമാരുടെയും ബിഗ് ഡേറ്റ അനലറ്റിക്സ് കമ്പനികളുടെയും ഒക്കെ കയ്യിൽ ഉണ്ട് എന്നർത്ഥം.