Cynyma.com സംബന്ധിച്ച വിശദീകരണം

Cynyma.com സംബന്ധിച്ച വിശദീകരണം

Cynyma.com / 2019 ൽ വലിയ ഒരു തുകയ്ക്ക് (എന്നെ സംബന്ധിച്ച്) ഞാൻ സ്വന്തമാക്കിയ ഒരു വെബ് ഡൊമൈൻ ആണ്.

ഒരാൾ രജിസ്റ്റർ ചെയ്ത് കൃത്യമായി renew ചെയ്യുന്ന ഒരു ഡൊമൈൻ മറ്റാർക്കും വാങ്ങാനോ വിൽക്കാനോ കഴിയില്ല. Domian Name, Transfer ചെയ്യാനും Auction ചെയ്യാനും ഒക്കെ കഴിയും, അങ്ങനെ ചെയ്യണമെങ്കിൽ ഉടമസ്ഥന്റെ അനുവാദവും മാറ്റ് ചില ടെക്നിക്കൽ കാര്യങ്ങളും വേണം.

ഈ സാഹചര്യത്തിൽ ആണ് എന്റെ കൈവശം ഇരിക്കുന്ന, എനിക്ക് ഉടമസ്ഥാവകാശം ഉള്ള Cynyma.com എന്ന ഡൊമൈൻ എന്റെ അറിവോ സമ്മതമോ ഇല്ലാതെ, പ്രീമിയം കാറ്റഗറിയിൽ ഉൾപ്പെടുത്തി Name.com വില്പനയ്ക്ക് വെച്ചിരിക്കുന്നത്.

മുൻപൊരിക്കൽ ഇത്തരം ഒരു ചതി എന്റെ മറ്റൊരു ഡൊമൈൻ ആയിരുന്ന Mazti.com എന്ന ഡൊമെയിനിലും ഇവർ ചെയ്തിരുന്നു.

ഒരു ഡൊമൈൻ expire ആയാൽ 30 ദിവസം വരെ, അത് ഉടമയ്ക്ക് normal renewal തുക നൽകി renew ചെയ്യുവാൻ സാധിക്കും. പിന്നീട് ഒരു 15 ദിവസത്തോളം പിഴ കൂടി ഈടാക്കി renew ചെയ്യുവാൻ സാധിക്കും.

എന്നാൽ എന്റെ ഡൊമൈൻ ആയിരുന്ന Mazti.com, expire ആയി തൊട്ടടുത്ത ദിവസം തന്നെ അവർ HugeDomains.com എന്ന അവരുടെ partner കമ്പനിക്ക് കൈമാറുകയും, എനിക്ക് renew ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥ ഉണ്ടാക്കുകയും ചെയ്‌തു.

അന്ന് ഏകദേശം അര ലക്ഷത്തോളം രൂപയ്ക്ക് ആണ് അത് വിറ്റു പോയത്. അങ്ങനെ എനിക്ക് ആ ഡൊമൈൻ നഷ്ടമായി.

ഇപ്പോൾ ആ ഡൊമൈൻ ഏകദേശം ഒരു ലക്ഷത്തി എൺപതിനായിരം രൂപയ്ക്ക് ആണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്.

അന്ന് എനിക്ക് നിയമപരമായി പോകാൻ കഴിയുന്ന സാഹചര്യം ആയിരുന്നില്ല. പക്ഷെ ഇത്തവണ നിയമപരമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.

സുകന്യ കൃഷ്ണ

അഭിപ്രായങ്ങൾ

പോസ്റ്റ് ഷെയർ ചെയ്യാം...

സുകന്യ കൃഷ്ണ
സുകന്യ കൃഷ്ണ

യാത്രകളെയും പ്രകൃതിയെയും ഒക്കെ പ്രണയിക്കുന്ന ഒരുവൾ. ബാംഗളൂരിൽ സ്ഥിര താമസം. വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സുകന്യ കൃഷ്ണ ബ്ലോഗ്