കോവിഡ് വാക്സിനും ദുഷ്പ്രചരണങ്ങളും...
- സുകന്യ കൃഷ്ണ
- ഏപ്രിൽ 22, 2021
- 403
- അഭിപ്രായങ്ങൾ
എത്ര സമർത്ഥമായാണ് ചിലർ വിവരക്കേട് അഭിമാനത്തോടെ പ്രചരിപ്പിക്കുന്നത്!
1. കേന്ദ്ര സർക്കാർ കമ്പനികൾക്ക് കൊള്ള ലാഭം ഉണ്ടാക്കാൻ കൂട്ട് നിൽക്കുന്നു.
2. കേന്ദ്ര സർക്കാരിന് 150 രൂപയും സംസ്ഥാനത്തിന് 400 രൂപയ്ക്കും നൽകുന്നത് തെറ്റാണു, പകരം കേന്ദ്രം തന്നെ മുഴുവൻ 150 രൂപയ്ക്ക് വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകണം.
3. കേന്ദ്ര സർക്കാറിനു ലഭിക്കുന്ന വാക്‌സിൻ കേന്ദ്രം വിദേശത്തു കയറ്റി അയച്ച് ലാഭം കൊയ്യുന്നു.
4. കേന്ദ്ര സർക്കാർ സൗജന്യമായി വാക്സിൻ നൽകേണ്ട ബാധ്യത സംസ്ഥാനത്തിന്റെ തലയിൽ കെട്ടി വെക്കുന്നു.
ഇതാണ് പ്രധാന പ്രചാരണം. ഇത് നാലും വിവരക്കേട് എന്ന് വിളിച്ചാൽ കുറഞ്ഞു പോവും എന്ന് തോന്നുന്നു. ഇത്രയും വലിയ വിവരക്കേട് ആയിട്ടും ഈ വിവരക്കേടുകൾ ഒരു നാണവും ഇല്ലാതെ വിളിച്ച് പറയാൻ ഇവർക്ക് എവിടെ നിന്നാണ് ധൈര്യം കിട്ടുന്നത്?
എന്താണ് യാഥാർഥ്യം!!
Serum Institute CEO പൂൻവാലയുടെ വാക്കുകൾ തന്നെ എടുക്കാം:
"സംസ്ഥാനങ്ങൾക്ക് ഞങ്ങൾ നേരിട്ട് വാക്‌സിൻ നൽകുന്നത് 400 രൂപയ്ക്ക് ആണ്. അത് സംസ്ഥാനങ്ങൾ തിടുക്കപ്പെട്ടു വാങ്ങേണ്ട കാര്യമില്ല, ഞങ്ങൾ നിർമ്മിക്കുന്നത്തിൽ 50% സ്റ്റോക്കും കേന്ദ്ര സർക്കാരിന് കൊടുക്കാൻ ധാരണ ആയിട്ടുള്ളതാണ്. അതിനാൽ ഇത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്നതാണ്. അതിന് കാത്തിരിക്കാൻ സാധിക്കാത്തവർക്ക് വാങ്ങിക്കാൻ ഉള്ള ഒരു ഓപ്ഷൻ മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.
ഒരു വാക്സിന് ഞങ്ങൾ നിശ്ചയിച്ച വില 600 രൂപയാണ്. അമേരിക്കൻ വാക്സിനു 1500 രൂപ വിലയുള്ളപ്പോൾ ആണ് ഞങ്ങൾ ഇത് 600 രൂപ നിശ്ചയിച്ചിരിക്കുന്നത് എന്നോർക്കണം. ആഗോള മാർക്കറ്റിൽ ലഭ്യമായ ഏത് വാക്‌സിന്റെ നിരക്കിനേക്കാൾ 35% മുതൽ 50% വരെ കുറവാണ് ഞങ്ങളുടേത്.. അത്രയും വില കുറച്ചാണ് ഞങ്ങൾ ഇന്ത്യയിൽ നൽകുന്നത്.. എന്നിട്ടും ഈ സമയത്ത് ഞങ്ങൾ കൊള്ള ലാഭം ഉണ്ടാകുന്നു എന്ന തരത്തിൽ ഉള്ള പ്രചാരണം വേദനിപ്പിക്കുന്നതാണ്..
ഞങ്ങൾക്ക് ഇപ്പോൾ തന്നെ 150 രൂപ ഒരു ഡോസിൽ നഷ്ടമുണ്ട്. അത് കൊണ്ട് തന്നെ നിർമ്മിക്കുന്ന 100 % വാക്സിനും കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് നൽകണം എന്ന് പറയുന്നത് പ്രായോഗികമല്ല.. ഞങ്ങൾക്കിത് വാണിജ്യാടിസ്ഥാനത്തിൽ കൊടുക്കുക എന്നതല്ലാതെ വേറെ വഴി ഇല്ല... ബ്രിട്ടൻ കമ്പനിയായ Astra zencea യ്ക്ക് 50% റോയലിറ്റി ഞങ്ങൾക്ക് കൊടുത്തേ പറ്റു.. ഞങ്ങൾ ഇത് ആരോടാണ് പറയേണ്ടത്? കാര്യമറിയാതെ വസ്തുത വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കരുത്"
ഈ വാക്കുകളിൽ തന്നെ ഏതാണ്ട് എല്ലാം ഉണ്ടെന്നാണ് കരുതുന്നത്.
ഇനി മനസ്സിലാവാത്തവർക്ക് വേണ്ടി ഒന്ന് കൂടി പറയാം... ആതുര സേവനത്തിനു തുറന്നു വെച്ച സ്ഥാപനമല്ല സിറം ഇൻസ്റ്റിറ്റ്യൂട്ട്.. അതൊരു പ്രൈവറ്റ് സ്ഥാപനമാണ്. കച്ചവടം തന്നെയാണ് ലക്ഷ്യം. ലോകത്ത് സകല കമ്പനികളും തലകുത്തി മറഞ്ഞിട്ടും നടക്കാത്തത് ഇവർക്ക് സാധിച്ചു എന്നതിന് അവരെ അഭിനന്ദിക്കുക എന്നതാണ് നമ്മൾ ഇപ്പോൾ ചെയേണ്ടത്... കൂടാതെ ലോകത്തിൽ തന്നെ ഏറ്റവും ചെറിയ വിലയിൽ നമ്മുക്ക് വാക്സിൻ തരാൻ കാണിച്ച മനസ്സിനോട് നന്ദിയും പറയണം... അവർ നിങ്ങളുടെ ജീവന് ഇട്ടിരിക്കുന്ന വില വെറും 1200 രൂപയാണ്... അതിനു ഇങ്ങനെ കിടന്നു മോങ്ങരുത്...!!
ഇനി സർക്കാർ ഇത് സൗജന്യമായി തരണം എന്നതാണ് ആവിശ്യം എങ്കിൽ അതിനെ കുറിച്ച് പറയാം...
ഇത് കേന്ദ്രം തരണം എന്നാണ് പലരും വിശ്വസിച്ചു വെച്ചേക്കുന്നത്.. അങ്ങനെയാണ് നമ്മെ പഠിപ്പിച്ചു വെച്ചേക്കുന്നത്.... എന്നാൽ അത് തെറ്റാണു...
ആരോഗ്യ സംരക്ഷണം എന്നത് ഭരണഘടന അനുസരിച്ച് സംസ്ഥാനങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വമാണ്. അതായത് ഭരണഘടന പ്രകാരം സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതാണ് ആരോഗ്യ സംരക്ഷണം.. അത് സംസ്ഥാന സർക്കാർ നൽകുക തന്നെ വേണം... ഭരണഘടനയിൽ ഇതൊക്കെ കൃത്യമായി വിഭാവനം ചെയ്തിട്ടുണ്ട്... അതിന് സാധിക്കില്ല എങ്കിൽ ഇറങ്ങി പോവുന്നതാണ് നല്ലത്!
ചുരുക്കി പറഞ്ഞാൽ ഭരണഘടന പ്രകാരം സംസ്ഥാനം ചെയ്യണ്ട കടമ ചെയുകയും ഇല്ല.. കേന്ദ്രത്തിന്റെ ഔദാര്യത്തിന് എല്ലാം നടക്കുകയും വേണം.. എന്നാൽ അഹങ്കാരത്തിനു ഒരു കുറവും ഇല്ല..!
ഇതൊക്കെയാണ് യാഥാർഥ്യം എന്നിരിക്കെ സംസ്ഥാനം ചെയേണ്ടതായിട്ടും 45 വയസ്സിനു മുകളിൽ ഉള്ളവർക്കും, കോവിഡ് പ്രതിരോധ മുൻനിര പ്രവർത്തകർക്കും വേണ്ട വാക്സിൻ മുഴുവൻ കേന്ദ്രം പണം കൊടുത്ത് വാങ്ങി സൗജന്യമായി സംസ്ഥാനങ്ങൾക്ക് ഇപ്പോൾ കൊടുക്കുകയാണ്... അത് തുടരുകയും ചെയ്യും...
ഇപ്പോഴത്തെ അവസ്ഥയിൽ പ്രൊഡക്ഷൻ നടക്കുന്നതിൽ 50% കമ്പനികളിൽ നിന്ന് കേന്ദ്രത്തിനു കിട്ടുകയും, ജനസംഖ്യ അനുപാതത്തിൽ കേന്ദ്രം അത് കൃത്യമായി സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകുകയും ചെയ്യും... അത് ഒരു സംസ്ഥാനത്തിന് മാത്രമായി കൂട്ടാനോ കുറയ്ക്കാനോ കേന്ദ്രത്തിനു സാധിക്കില്ല... അപ്പോൾ കാലതാമസം ഉണ്ടായേക്കാം.. ആ കേന്ദ്ര വിഹിതത്തിനു കാത്തിരിക്കാതെ ബാക്കിയുള്ള 50% നിന്ന് രാജ്യത്തെ എല്ലാ സംസ്ഥാനവും നേരിട്ട് വാങ്ങി സൗജന്യമായി തന്നെ ജനങ്ങൾക്ക് നൽകും... കേരളവും ചെയ്യും.. ചെയ്യണം.. ചെയ്യാതിരിക്കാനും സാധിക്കില്ല...
ഇനി ഇതൊന്നും കൂടാതെ വേറെ വിഭാഗമുണ്ട്... ഇന്ത്യയിൽ വാക്സിൻ ലഭ്യത കുറവുള്ളപ്പോൾ വിദേശത്ത് കയറ്റി അയക്കുന്നത് എന്തിനാണ് എന്ന്...
ഒരു നിമിഷം ശ്രദ്ധിക്കൂ സുഹൃത്തുക്കളെ,
ഇത് പറങ്കി മാവിൽ നിന്നും കശുവണ്ടി എടുത്ത് തോട് പൊളിച്ച് കയറ്റി വിടുന്നത് പോലെ അല്ല... വിദേശ രാജ്യങ്ങളിൽ നിന്നാണ് വാക്സിൻ നിർമ്മിക്കാൻ ഉള്ള റോമെറ്റീരിയൽ വന്നു കൊണ്ടേ ഇരിക്കുന്നത്... ഇന്ത്യ വാക്സിൻ നിർമിച്ചാൽ ലോകത്തിന് മുഴുവൻ അത് എത്തിക്കും എന്ന ഒരു ഉറപ്പിന്റെ പേരിലാണ് ലോക രാജ്യങ്ങൾ അവിടെ നിന്നും റോമെറ്റീരിയൽ ഇടതടവില്ലാതെ ഇങ്ങോട്ട് കയറ്റി അയക്കുന്നത്... അത് കൊണ്ടാണ് ഇന്ത്യയെ "world’s pharmacy" എന്ന് വിളിക്കുന്നത്... അല്ലാതെ റോമെറ്റീരിയൽ മുഴുവൻ ലോകത്ത് നിന്ന് വാങ്ങി വെച്ചിട്ട് വാക്‌സിൻ ഞങ്ങൾക്ക് മാത്രമുള്ളതാണ് എന്ന് പറയാൻ ഇത് നാട്ടിൻ പുറത്തെ ചന്തയല്ല എന്നെ തത്കാലം പറയാൻ ഉള്ളു...
കടപ്പാട്: ഫേസ്ബുക്ക്