പിണറായി വിജയൻ ഈ ഉടായിപ്പുകൾ നിർത്തണം. (വീണ്ടുമൊരു തുറന്ന കത്ത്)

പിണറായി വിജയൻ ഈ ഉടായിപ്പുകൾ നിർത്തണം. (വീണ്ടുമൊരു തുറന്ന കത്ത്)

കൊറോണ സാഹചര്യം രൂക്ഷമായതിനാൽ ലോക്ക്‌ഡൗൺ തുടരുന്ന സാഹചര്യത്തിൽ, എന്ത് ഉദ്ദേശത്തിലാണ് വിജയൻ ഈ ബിവറേജുകൾ എല്ലാം തുറന്ന് കൊടുത്തത്?

ഇന്നലെ കണ്ട വീഡിയോകൾ പ്രകാരം, ഒരുവിധം എല്ലാ ബിവറേജസിൻ്റെ മുന്നിലും നൂറുകണക്കിന് ആളുകൾ തിങ്ങിനിൽക്കുന്ന (വരിവരിയായി നിന്നു എന്ന് പറഞ്ഞ് വരണ്ട) അവസ്ഥയാണ് ഈ തീരുമാനം മൂലം ഉണ്ടാക്കിയത്. ഇത് രോഗവ്യാപനത്തിന് കാരണമാകും എന്നതിൽ ആർക്കും തർക്കം ഉണ്ടാകില്ല. അങ്ങനെ വരുമ്പോൾ ലോക്ക് ഡൗൺ പോലുള്ള കലാപരിപാടികൾ വീണ്ടും തുടരേണ്ടി വരും.

അങ്ങനെ സംഭവിക്കുമ്പോൾ അത് ഒരു സമൂഹത്തെ മുഴുവനുമാണ് ബാധിക്കുന്നത്. അല്ലാതെ മദ്യപാനികളെ മാത്രമല്ല.

ഇങ്ങനെ ഒക്കെ കാണിച്ചിട്ട്, ശനിയും ഞായറും ട്രിപ്പിൾ ലോക്ക് ഡൗൺ എന്ന ആശയം എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.

അല്ല വിജയാ, കൊറോണ തന്നോട് പറഞ്ഞിട്ടുണ്ടോ ഏതൊക്കെ ദിവസങ്ങളിൽ ആണ് വയറസ് പുറത്തിറങ്ങുന്നത് എന്ന്?

7 പേർക്ക് സഞ്ചരിക്കാവുന്ന വാഹനത്തിൽ 4 പേര് യാത്ര ചെയ്താൽ പോലും ഫൈൻ അടിക്കുന്ന, ആവശ്യ കാര്യങ്ങൾക്ക് പോലും സത്യവാങ്മൂലവുമായി പുറത്തിറങ്ങേണ്ടി വരുന്ന, പോലീസ് സ്റ്റേഷനിൽ പോയി പാസ് എടുക്കേണ്ടി വരുന്ന, യാത്രകൾക്ക് RT-PCR എടുക്കേണ്ടി വരുന്ന, റോഡിൽ മുഴുവൻ ഷാമിയാന പന്തൽ ഇട്ട് പോലീസുകാരെ ഇരുത്തിയിരിക്കുന്ന സാഹചര്യത്തിൽ താൻ ഈ കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തരം ആണ്.

മുഖ്യമന്ത്രി ഒക്കെ ആയിരിക്കും, പക്ഷേ തൻ്റെ ശ്രദ്ധ ഖജനാവ് പെരുപ്പിക്കുന്നതിലും, പാവങ്ങൾ ആടിനെയും കോഴിയേയും വരെ വിറ്റ് കിട്ടുന്ന കാശ് പറ്റിക്കുന്നതിലും, ഈ പേരും പറഞ്ഞ് സർക്കാർ ഉദ്യോഗസ്ഥരുടെയും പാവങ്ങളുടെയും വരെ പണം പിടിച്ചുപറിക്കുന്നതിലും, കേന്ദ്ര സർക്കാരിനെ പഴിപറയുന്നതിലും, കേന്ദ്രത്തിൻ്റെ പദ്ധതികൾ പേര് മാറ്റി തൻ്റെ സ്വന്തം പദ്ധതികൾ എന്ന രീതിയിൽ അവതരിപ്പിക്കുന്നതിലുമാണ്.

അതാണല്ലോ ജനം ഇത്രയും കഷ്ടപ്പെടുന്ന സാഹചര്യത്തിലും കാശ് ഉണ്ടാക്കാനുള്ള മാർഗങ്ങൾ നോക്കുന്നതും, പോലീസിന് ടാർഗറ്റ് വരെ നൽകി റോഡിൽ നിർത്തിയിരിക്കുന്നതും.

എന്നിട്ട് ആ പണം മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കാനും ദൂർത്ത് അടിച്ച് കളയാനും ഒരു ഉളുപ്പും ഇല്ല.

ഇതിനൊക്കെ പുറമേ തമ്പ്രാൻ എന്തോ സംഭവം ആണെന്ന നിലയിൽ സ്വയം പട്ടി ഷോ ഡയലോഗുകളും അടിച്ചോളും...

താൻ ഇങ്ങനെ ഒരു കഴിവ് കെട്ടവനായി അള്ളിപ്പിടിച്ച് ഇരിക്കുന്നത് പാർട്ടി സെക്രട്ടറി സ്ഥാനത്ത് അല്ല, കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനത്താണ് എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.

ഞങ്ങൾക്ക് സമാധാനമായി പുറത്ത് ഇറങ്ങി നടക്കണം, എത്രയും വേഗം... അത് ഓരോ പൗരൻ്റെയും അവകാശമാണ്. തൻ്റെ കഴിവുകേട് കൊണ്ട് അത് ഇനിയും വൈകാൻ അനുവദിക്കാൻ ബുദ്ധിമുട്ടുണ്ട്.

ഇത്രയും കാര്യശേഷി ഇല്ലാത്ത ഒരു മുഖ്യമന്ത്രി ഇതിന് മുൻപ് കേരളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോടേ...

അഭിപ്രായങ്ങൾ

പോസ്റ്റ് ഷെയർ ചെയ്യാം...

സുകന്യ കൃഷ്ണ
സുകന്യ കൃഷ്ണ

യാത്രകളെയും പ്രകൃതിയെയും ഒക്കെ പ്രണയിക്കുന്ന ഒരുവൾ. ബാംഗളൂരിൽ സ്ഥിര താമസം. വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സുകന്യ കൃഷ്ണ ബ്ലോഗ്